
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നുസ്രത്ത് ബാറുച്ച. 2006 ൽ പുറത്തിറങ്ങിയ ജയ് സന്തോഷ് മാ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു.



ഹിന്ദി സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരത്തിന് ഒരുപാട് ആരാധകരുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരിലേക്ക് ഇറങ്ങി ച്ചെല്ലുന്നത്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും ചെയ്യും.



സിനിമകൾക്ക് പുറമേ നാലോളം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട താരം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെയാണ് സിനിമകൾക്കൊപ്പം ടെലിവിഷൻ പ്രേക്ഷകരെയും താരത്തിനെ ആരാധകരായി തന്നെ താരത്തിൽ നിലനിർത്താൻ സാധിക്കുന്നത്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.



അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതിയും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം ഒരിക്കലും പിറകോട്ട് പോയിട്ടില്ല. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.



സിനിമയിലും ടെലിവിഷൻ സീരിയലുകളിലും മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗ് രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.



അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. ഇപ്പോൾ താരം പറഞ്ഞ ചില കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇപ്പോഴും പഴയ ആചാരങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നതും കാലം മാറുന്നതിനനുസരിച്ച് ചിന്തകൾ അപ്ഡേറ്റ് ചെയ്യാത്ത ഒരു സമൂഹത്തിലാണ് ഇപ്പോഴും നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് താരം പറയുന്നത്. എല്ലാവരും അങ്ങനെയാണ് എന്ന് അല്ല പറയുന്നത് എന്നും അങ്ങനെ ജീവിക്കുന്ന ഒരുപാട് സമൂഹത്തിലുണ്ട് എന്നും താരം അടിവരയിടുന്നു.



കോണ്ടം വിഷയവുമായി ബന്ധപ്പെട്ടാണ് തന്റെ അനുഭവം തുറന്നു പറഞ്ഞത്. ഇപ്പോഴും പെണ്ണ് മെഡിക്കൽ സ്റ്റോറിൽ പോയി കോണ്ടം ചോദിച്ചാൽ അത് പിന്നീട് നാട്ടിലാകെ ചർച്ചചെയ്യപ്പെടുന്ന അവസ്ഥയാണ് നിലകൊള്ളുന്നത് എന്നാണ് താരം പറഞ്ഞു വരുന്നത്. ചന്തേരി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാൻ കോണ്ടം വാങ്ങാൻ പോയിരുന്നുവെങ്കിൽ ആ നാടു മൊത്തം അറിഞ്ഞേനെ എന്നാണ് താരം പറഞ്ഞത്. താരം പറഞ്ഞത് വളരെയധികം വാസ്തവം ഉള്ള ഒരു കാര്യം ആയതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്.





