You are currently viewing ആറാടി നോറ… ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ ഹിന്ദി പതിപ്പും ട്രെൻഡാവുന്നു; വീഡിയോ കാണാം…

ആറാടി നോറ… ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ ഹിന്ദി പതിപ്പും ട്രെൻഡാവുന്നു; വീഡിയോ കാണാം…

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച അഭിനേത്രിയാണ് നോറ. ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭിനേത്രി എന്നതിനൊപ്പം മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.

തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമാ പ്രേമികളുടെ മനസ്സിലും താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും സജീവ സാന്നിധ്യമായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ പ്രകടനങ്ങളെയും ആരാധകർ സ്വീകരിക്കാറുള്ളത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും എല്ലാം താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡാൻസ് പെർഫോമൻസുകൾക്കപ്പുറം ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് വളരെ പെട്ടെന്ന് താരം തെളിയിച്ചു.

2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 -ലെ മത്സരാർത്ഥിയായ താരം പങ്കെടുത്തിരുന്നു. താരത്തെ ജനകീയമാക്കുന്നതിൽ ബിഗ് ബോസിന് വലിയ സ്ഥാനമുണ്ട്. 2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്. ഇപ്പോൾ മറ്റേ തരംഗങ്ങളെക്കാളും കൂടുതൽ മോഡലിംഗ് രംഗത്ത് താരം സജീവമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്.

ഇപ്പോൾ താരം അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയാണ്. ടി-സീരീസും മാരുതി ഇന്റർനാഷണലും ചേർന്ന് നിർമ്മിക്കുന്ന ഇന്ദ്ര കുമാർ എഴുതി സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഇന്ത്യൻ ഹിന്ദി ഭാഷാ ഫാന്റസി കോമഡി ചിത്രമായ താങ്ക് ഗോഡ് എന്ന സിനിമയുടെ പിന്നാലെയാണ് ഇപ്പോൾ ആരാധകർ. ചിത്രത്തിൽ അജയ് ദേവ്ഗൺ , സിദ്ധാർത്ഥ് മൽഹോത്ര , രാകുൽ പ്രീത് സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒക്ടോബർ 25-ന് ദീപാവലിയോട് അനുബന്ധിച്ച് ആണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇപ്പോൾ റിലീസ് ചെയ്ത വീഡിയോ ഗാനം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. വീഡിയോ ഗാനത്തിൽ നോറ ഫത്തെഹിയുടെ അതീവ ഗ്ലാമറസ് ഡാൻസ് ഉണ്ട് എന്നത് ശ്രദ്ധേയമാവുകയാണ്. ഗാനരംഗങ്ങളിൽ സിദ്ധാർത്ഥ് മൽഹോത്രയാണ് താരത്തിന്റെ കൂടെ ഉള്ളത് എന്നതും വളരെ പെട്ടെന്ന് വീഡിയോ വൈറൽ ആകാൻ സഹായിച്ചിട്ടുണ്ട്. കാരണം ഇരുവരും പ്രേക്ഷകർക്ക് പ്രിയങ്കരരായ താരങ്ങളാണ്.

Leave a Reply