You are currently viewing ഒരു വയസ്സിൽ ഞാൻ നാലു ഭാഷകൾ സംസാരിക്കുമായിരുന്നു… കുട്ടിക്കാലത്തെ കുറിച്ച് നിത്യ മേനോൻ

ഒരു വയസ്സിൽ ഞാൻ നാലു ഭാഷകൾ സംസാരിക്കുമായിരുന്നു… കുട്ടിക്കാലത്തെ കുറിച്ച് നിത്യ മേനോൻ

ഒരു വയസ്സിൽ ഞാൻ നാലു ഭാഷകൾ സംസാരിക്കുമായിരുന്നു… നിത്യ മേനോൻ

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും ഗായികയുമാണ് നിത്യ മേനോൻ. 2006-ൽ പുറത്തിറങ്ങിയ 7 ഓ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ സഹ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് 18-ആം വയസ്സിൽ നായികയായിരുന്നു അഭിനയ ജീവിതം ആരംഭിക്കുകയും ചെയ്തു. ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളിലൂടെ താരം സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

ഇംഗ്ലീഷ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും പ്രധാനമായും മലയാളം , തെലുങ്ക് , തമിഴ് , കന്നഡ സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഏതു ഭാഷ ആണെങ്കിലും ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാറുള്ളത്.

ആറ് ഭാഷകളിലുമായി ഇതിനോടകം താരം 50-ലധികം സിനിമകളിൽ അഭിനയിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുന്ന താരത്തിന് ഇപ്പോൾ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. താരം തന്റെ കുട്ടിക്കാലത്ത് തന്നെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന് പത്ത് വയസ്സുള്ളപ്പോൾ ആണ് ഇംഗ്ലീഷ് സിനിമയായ ദി മങ്കി ഹു ന്യൂ ടൂ മച്ചിൽ തബുവിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി താരം അഭിനയിച്ചത്.

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് വന്ന താരത്തിന് പെട്ടെന്ന് നായിക പദവിയിലേക്ക് ഉയരാൻ സാധിച്ചിട്ടുണ്ട്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പ്രധാന വേഷങ്ങളിൽ താരം അരങ്ങേറി. അല മൊടലൈന്ദി, നൂട്രെൻബദു എന്നിവയെല്ലാം ആദ്യകാലത്തെ സിനിമകൾ ആണ്. 2019- ൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്.

വിദ്യാഭ്യാസ രംഗത്തെ ഒരുപാട് വലിയ മുന്നേറ്റങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് കൊണ്ട് തന്നെ അഭിനയ മേഖലയിലെയും ഗാനാലാപന രംഗത്തെയും നേട്ടങ്ങൾ ആരാധകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മൂന്ന് ഫിലിംഫെയർ അവാർഡുകൾ , രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. ഇപ്പോഴും സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായി തുടരുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വലിയ ആരാധകവൃന്ദം സജീവമായി സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ താരത്തിന് നാലു ഭാഷകൾ സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്നും ഒരു വയസ്സിൽ താരം സംസാരിച്ചു തുടങ്ങിയത് നാലു ഭാഷകളായിരുന്നു എന്നുമാണ് താരം അഭിമുഖത്തിൽ പറയുന്നത്. ഓരോരുത്തർക്കും പ്രത്യേകം കഴിവുകൾ ആയിരിക്കും ഉണ്ടാവുക എന്നും തനിക്ക് ഭാഷകളെ പഠിക്കാനും ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട് എന്നും അതെനിക്ക് തീരെ എഫർട് എടുക്കാതെ തന്നെ വളരെ അനായാസം ചെയ്യാൻ സാധിക്കാറുണ്ട് എന്നും താരം അഭിമുഖത്തിൽ പറയുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിമുഖം വൈറലായത്.

Leave a Reply