You are currently viewing ഗോമൂത്രം കുടിച്ച ശേഷം തലയ്ക്ക് ഉഴിഞ്ഞു, ചാണകം മുഖത്ത് തേച്ചു; ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നടി നിത്യ ദാസ്, വൈറലായി താരത്തിന്റെ വാക്കുകള്

ഗോമൂത്രം കുടിച്ച ശേഷം തലയ്ക്ക് ഉഴിഞ്ഞു, ചാണകം മുഖത്ത് തേച്ചു; ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നടി നിത്യ ദാസ്, വൈറലായി താരത്തിന്റെ വാക്കുകള്

ഗോമൂത്രം കുടിച്ച ശേഷം തലയ്ക്ക് ഉഴിഞ്ഞു, ചാണകം മുഖത്ത് തേച്ചു; ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നടി നിത്യ ദാസ്, വൈറലായി താരത്തിന്റെ വാക്കുകള്

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിത്യദാസ്. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച പ്രകടനം താരം കാഴ്ച വച്ചിട്ടുണ്ട്. 2001 ൾ പുറത്തിറങ്ങിയ ദിലീപ് ഹരിശ്രീ അശോകൻ പ്രധാന കഥാപാത്രത്തിൽ എത്തിയ ഫുൾടൈം കോമഡി സിനിമയായ ഈ പറക്കും തളിക എന്ന സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. ഒരുപാട് വിജയകരമായ സിനിമകൾ ആണ് താരത്തിന്റെ അഭിനയ മികവിൽ മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ചത്.

ഏതു തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ തെളിയിച്ചു. കൺമഷി, ബാലേട്ടൻ , ചൂണ്ട , ഹൃദയത്തിൽ സൂക്ഷിക്കാൻ , നഗരം , സൂര്യ കിരീടം , നരിമാൻ മലയാള സിനിമാ മേഖലയിൽ താരം പ്രേക്ഷകർക്ക് നല്കിയ വലിയ അഭിനയ മുഹൂർത്തങ്ങൾ ഉള്ള പ്രധാന സിനിമകളാണ്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാനും കഴിഞ്ഞു.

മലയാള സിനിമയിലും മലയാളം തമിഴ് സിനിമ ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കപെടുകയും ചെയ്തിരുന്നു. ഈയടുത്ത് ഒരുപാട് ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുക്കുകയുണ്ടായി. ഇപ്പോൾ 15 വർഷത്തെ ഇടവേളക്ക് ശേഷം താരം മലയാള സിനിമയിലേക്ക് പള്ളിമണി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോൾ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോകളും റിലീസ് വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട് അതുപോലെ തന്നെ താരം ഇപ്പോൾ പങ്കെടുക്കുന്ന അഭിമുഖ പരിപാടികളും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കുന്നത് ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറലാവുകയാണ് താരം പ്രണയിച്ച് വിവാഹം കഴിച്ച ഒരു വ്യക്തിയാണ്. വിവാഹത്തിനു ശേഷം നേരെ പോയത് കാശ്മീരിയേക്കാണ് എന്നാണ് താരം ഇപ്പോൾ പറയുന്നത്.

കേരളത്തിലെയും കാശ്മീരിലെയും ആചാരങ്ങളും ജീവിത രീതികളും എല്ലാം ഒരുപാട് വ്യത്യസ്തതകൾ ഉണ്ടായിരുന്നു എന്നും അവിടെയുള്ള ജീവിത രീതികളോടും ആചാരങ്ങളോടും പെരുമാറ്റ രീതികളോടും എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ വളരെയധികം പ്രയാസമായിരുന്നു എന്നും താരം പറയുന്നതിനോടൊപ്പം തന്നെ കേരളത്തിലെ രീതി അവരെക്കൊണ്ട് പഠിപ്പിക്കുകയാണ് ഞാൻ ചെയ്തത് എന്നാണ് താരം പറഞ്ഞത്. കേരളത്തിലെ ഭക്ഷണങ്ങൾ അടക്കം ഞാൻ ഉണ്ടാക്കി കൊടുത്തിരുന്നു എന്നും താരം പറഞ്ഞു

എന്നാൽ അതിനിടയിൽ ഭർത്താവിന്റെ അനിയന്റെ കല്യാണത്തിനിടയിൽ സംഭവിച്ച ഒരു അനുഭവമാണ് താരം പിന്നീട് വെളിപ്പെടുത്തിയത്. കല്യാണത്തിന്റെ ചടങ്ങുകൾക്കിടയിൽ എല്ലാവർക്കും കൊടുക്കുന്നതു പോലെ തീർത്ഥം കയ്യിൽ തന്നു എന്നും അത് എല്ലാവരും കുടിക്കുകയും ബാക്കി തലയിലൂടെ ഉഴിയുകയും ചെയ്തത് പോലെ ഞാനും മകളും ചെയ്തിരുന്നു എന്നും താരം വ്യക്തമാക്കി. അതുപോലെ പിന്നീട് പച്ച കളറിലുള്ള എന്തോ ഒരു വസ്തു തരികയും മറ്റുള്ളവർ മുഖത്ത് തേക്കുന്നത് കണ്ട് ഞങ്ങളും തേക്കുകയും ചെയ്തു എന്ന് താരം പറഞ്ഞു.

പക്ഷേ പിന്നീടാണ് കുടിച്ചത് ഗോമൂത്രമായിരുന്നു എന്നും മുഖത്ത് തേച്ചത് ചാണകം ആയിരുന്നു എന്നും മനസ്സിലായത് എന്നാണ് റെഡ് കാർപെറ്റിൽ അവതാരികയായ സ്വാസികയോട് താരം വ്യക്തമാക്കിയത്. അതിന് ശേഷം ഇത്തരത്തിലുള്ള ചടങ്ങുകളിൽ നിന്നും ഞാൻ മാറി നിൽക്കുകയാണ് ചെയ്യുന്നത് എന്നും താരം വ്യക്തമാക്കി. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply