You are currently viewing ‘പറക്കും തളിക രണ്ടാം ഭാഗം വരുന്നോ? ദിലീപിന് ഒപ്പമുള്ള ചിത്രങ്ങളുമായി നടി നിത്യദാസ്..’ – ഫോട്ടോസ് കാണാം…

‘പറക്കും തളിക രണ്ടാം ഭാഗം വരുന്നോ? ദിലീപിന് ഒപ്പമുള്ള ചിത്രങ്ങളുമായി നടി നിത്യദാസ്..’ – ഫോട്ടോസ് കാണാം…

മലയാളത്തിലെ നിത്യഹരിത ഹിറ്റ് ചിത്രമാണ് പറക്കുംതളിക. ദിലീപ് നിത്യാദാസ് ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫ തുടങ്ങി ഒരുപാട് മികച്ച കലാകാരന്മാർ വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റി കളിക്കുന്നു ആ സിനിമ വലിയ ആരവത്തോടെയാണ് ഇന്നും പ്രേക്ഷകരുടെ വിരുന്ന് ഇടങ്ങളിൽ നിറം ചാർത്തുന്നത്. ഇന്നും ടെലിവിഷനിൽ സിനിമ വരുമ്പോൾ കാഴ്ചക്കാർ ഏറെയാണ്.

ദിലീപിന്റെ ഒരു മുഴുനീള കോമഡി സിനിമയായിരുന്നു ഇത്. വളരെ മികച്ച ഒരു കഥ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമയ്ക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും കഴിയുകയും ചെയ്തു അതുകൊണ്ട് തന്നെയാണ് എക്കാലത്തെയും ഹിറ്റ് സിനിമകളുടെ ലിസ്റ്റിൽ സിനിമയുടെ പേര് ഉൾപ്പെടാനുള്ള പ്രധാന കാരണം. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കഥയും സിനിമയും ആയതു കൊണ്ടു തന്നെ രണ്ടാം ഭാഗത്തെ പറ്റി ഒരുപാട് അന്വേഷണങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നത് രണ്ടാം ഭാഗം വരും പ്രതീക്ഷയെ ഇല്ലാതാക്കുകയാണ്. എന്നിരുന്നാൽ തന്നെയും ദിലീപും നിത്യ ഒരുമിച്ചുള്ള പുതിയ ഫോട്ടോകൾ കണ്ടപ്പോൾ വീണ്ടും പറക്കും തളിക എന്ന സിനിമയെ പ്രേക്ഷകർ ഓർക്കുകയാണ്. ദിലീപിനെയും നിത്യാദാസിനെയും പുതിയ ഫോട്ടോകളിൽ ഒരുമിച്ചു കണ്ടപ്പോൾ വലിയ സ്നേഹവും മലയാളി പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്.

വളരെ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സി കേരളം സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയിൽ അതിഥികളായി പങ്കെടുക്കാൻ എത്തിയതാണ് ദിലീപും നിത്യാ ദാസും. നിത്യ ദാസിനെ കൂടെ മകനും ഉണ്ട്. വളരെ സുന്ദരമായ മുഹൂർത്തങ്ങളാണ്ക്യാമറയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോക്ക് ലഭിക്കുന്നത്.

തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും വളരെ മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും നേടിയെടുത്ത താരങ്ങൾ തന്നെയാണ് ദിലീപും നിത്യയും. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ നിത്യ പുതിയ മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന് വാർത്തകൾ വലിയ ആരവത്തോടെ മലയാളി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. രണ്ടായാലും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply