You are currently viewing മേക്കപ്പ് ഇട്ടില്ലല്ലോ ല്ലേ… ബ്ലാക്ക് ബ്യുട്ടീ നിമിഷ സജയൻ… പൊളി ലുക്കിൽ പുത്തൻ ഫോട്ടോസ്

മേക്കപ്പ് ഇട്ടില്ലല്ലോ ല്ലേ… ബ്ലാക്ക് ബ്യുട്ടീ നിമിഷ സജയൻ… പൊളി ലുക്കിൽ പുത്തൻ ഫോട്ടോസ്

മലയാളത്തിലെ ഒരു പ്രശസ്തയായ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം ആദ്യം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പിന്നീട് ഒരുപാട് ചിത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി താരം ചേർന്ന സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. തുടർന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്‌, ജിന്ന്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കൂടെ താരത്തിന് നേടാൻ കഴിഞ്ഞു.

മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിനെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞു. ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികവോടെ താരം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെ ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയാണ് ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയത്. ഇനി റിലീസ് ആവാൻ ഇരിക്കുന്നത് തുറമുഖം എന്ന സിനിമയാണ്. സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply