You are currently viewing ഈ സിനിമ കണ്ട് പത്തു സ്ത്രീകളെങ്കിലും വിവാഹമോചിതർ ആവുകയാണെങ്കിൽ ഞാൻ സന്തോഷിക്കും ” എന്ന് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” സംവിധായകൻ….

ഈ സിനിമ കണ്ട് പത്തു സ്ത്രീകളെങ്കിലും വിവാഹമോചിതർ ആവുകയാണെങ്കിൽ ഞാൻ സന്തോഷിക്കും ” എന്ന് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” സംവിധായകൻ….

ഈ സിനിമ കണ്ട് പത്തു സ്ത്രീകളെങ്കിലും വിവാഹമോചിതർ ആവുകയാണെങ്കിൽ ഞാൻ സന്തോഷിക്കും ” എന്ന് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” സംവിധായകൻ….

ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച്2021-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം നാടക ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. തന്റെ ഭർത്താവും അവന്റെ കുടുംബവും പ്രതീക്ഷിക്കുന്ന കീഴ് വഴക്കമുള്ള ഭാര്യയാകാൻ പാടുപെടുന്ന നവവധുവായ ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം സാർവത്രിക നിരൂപക പ്രശംസ നേടി. മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ജിയോ ബേബിക്ക് മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ടോണി ബാബുവിന് മികച്ച സൗണ്ട് ഡിസൈനർ അവാർഡും ലഭിച്ചു.

സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഈ സിനിമ ചർച്ച ചെയ്യപ്പെടുകയും ഒരുപാട് അനുകൂലമായും പ്രതികൂലമായും ഉള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. “ഒരു കാലത്ത് പല സ്ത്രീകളും അവരുടെ പാചക വൈദഗ്ധ്യത്തിന്റെ പേരിൽ മറ്റേതൊരു കഴിവുകളേക്കാളും വിലയിരുത്തപ്പെടുന്നു. ഇത് ന്യൂ ജനറിനെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. അത്തരം പാടാത്ത അടിമത്തത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകൾ, എന്നാൽ നൂറ്റാണ്ടുകളായി എല്ലാ വീട്ടിലും നിശബ്ദമായി അത് കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്കുള്ള ആദരവ് കൂടിയാണ് ഇത്” എന്ന് പറഞ്ഞവർ ഒരുപാട് ആയിരുന്നു.

“മഹത്തായ ഇന്ത്യൻ അടുക്കള കുടുംബത്തിന്റെയും മതത്തിന്റെയും സ്ഥാപനങ്ങളുടെ അടിത്തറയായ പുരുഷാധിപത്യത്തെ കീറിമുറിക്കുന്നു” എന്നും “എന്റെ കുടുംബത്തിലെ എല്ലാ സ്ത്രീകളോടും സംസാരിക്കാനും അവരുടെ നിരാശകൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നും അവരിൽ ചിലർ തങ്ങളുടെ പുരുഷന്മാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കാനും ഈ സിനിമ എന്നെ പ്രേരിപ്പിച്ചു”

ഇപ്പോൾ ഈ സിനിമ സംവിധാനം ചെയ്ത ജിയോ ബേബി യുടെ പുതിയ പ്രസ്താവനയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “ഈ സിനിമ കണ്ട് വിവാഹ ജീവിതത്തിൽ നിരാശയാനുഭവിക്കുന്ന പത്തു സ്ത്രീകളെങ്കിലും വിവാഹമോചിതർ ആവുകയാണെങ്കിൽ ഞാൻ സന്തോഷിക്കും ” എന്നായിരുന്നു ജിയോ ബേബിയുടെ പ്രസ്താവന. വളരെ പെട്ടെന്നാണ് സംവിധായകന്റെ വാക്കുകൾ പ്രേക്ഷകർക്കിടയിൽ തരംഗമായത്.

ഒരു വിദ്യാസമ്പന്നയായ പെൺകുട്ടി കല്യാണം കഴിഞ്ഞതിനു ശേഷം കൂട്ടിലിട്ട് കിളിയെപ്പോലെ, സ്വാതന്ത്ര്യം ഇല്ലാതെ ഭർത്താവിന്റെ അടിമയെപ്പോലെ ജീവിക്കുന്ന കഥയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിൽ പറഞ്ഞുവരുന്നത്. കലയോട് അമിത താല്പര്യം ഉള്ള പെൺകുട്ടി വെറും കിച്ചനിൽ ഒതുങ്ങുന്ന അവസ്ഥയാണ് സിനിമ. ജീവിത സാഹചര്യങ്ങളുടെ പൊരുതി ജയിക്കാൻ കഴിയാതെയായപ്പോൾ സ്വന്തം ജീവിതത്തിന്റെ സന്തോഷം നോക്കി ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് അവസാന സമയങ്ങളിൽ നിമിഷയുടെ കഥാപാത്രം അവതരിപ്പിച്ചത് അതുകൊണ്ടുതന്നെയാണ് സംവിധായകന്റെ ഈ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.

Leave a Reply