You are currently viewing ഇനി നിമിഷ സജയനെ ആക്ഷൻ സീനുകളിലും പ്രതീക്ഷിക്കാം.. തായ്‌കൊണ്ടോ അഭ്യസിക്കുന്ന വീഡിയോ പങ്കുവെച്ച് താരം..

ഇനി നിമിഷ സജയനെ ആക്ഷൻ സീനുകളിലും പ്രതീക്ഷിക്കാം.. തായ്‌കൊണ്ടോ അഭ്യസിക്കുന്ന വീഡിയോ പങ്കുവെച്ച് താരം..

അഭിനയ ജീവിതത്തിന്റെ തിരക്കിലും വീണ്ടും തായ്‌കൊണ്ടോയിലേക്ക് തിരിച്ചെത്തി നിമിഷ സജയന്‍

മലയാളത്തിലെ ഒരു പ്രശസ്തയായ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം ആദ്യം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയ പരിശീലിക്കുന്ന സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അതിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിന് മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.

ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്‌, ജിന്ന്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് താരത്തിന് നേടാനായി.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന താരം ചെറുപ്പക്കാലത്ത് തന്നെ കലാകായിക രംഗങ്ങളിലും മാര്‍ഷ്യല്‍ ആര്‍ട്സിലുമെല്ലാം കഴിവു തെളിയിച്ചിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ കൊറിയന്‍ ആയോധന കലയായ തായ്കൊണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റും താരം നേടിയിട്ടുണ്ട്. അഭിനയ ജീവിതത്തിന്റെ തിരക്കിലാണെങ്കിലും വീണ്ടും തായ്‌കൊണ്ടോയിലേക്ക് തിരിച്ചെത്തുകയാണ് ഇപ്പോൾ താരം.

കാക്കനാട് സ്ഥിതി ചെയ്യുന്ന വണ്‍ സ്റ്റെപ്പ് ക്ലബിലാണ് താരം പരിശീലനത്തിന് എത്തിയത്. മാസ്റ്റര്‍ ജിയോയാണ് താരത്തെ പരിശീലിപ്പിക്കുന്നത്. ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മികച്ച അഭിപ്രായങ്ങളും താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോ കൾക്കും ലഭിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply