മലയാളത്തിലെ ഒരു പ്രശസ്തയായ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം ആദ്യം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി താരം ചേർന്ന സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികവോടെ താരം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്, ജിന്ന്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് താരത്തിന് നേടാനായി.

അതോടെ മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിന് മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞു. ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയാണ് ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയത്. ഇനി റിലീസ് ആവാനിരിക്കുന്ന തുറമുഖം എന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ദീപാവലി ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ലുക്കിൽ ട്രെഡിഷണൽ ലഹങ്കയിലും ആഭരണങ്ങളിലുമാണ് താരം ദീപാവലി ആശംസകൾ നേർന്നിരിക്കുന്നത്. ദീപം ആണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്.
