You are currently viewing ഒരുകോടിയില്‍പ്പരം രൂപയുടെ വരുമാനം ഒളിപ്പിച്ച്‌ ടാക്സ് വെട്ടിച്ചത് നിമിഷ സജയനെന്ന് തെളിവുകളുമായി സന്ദീപ് വാര്യര്‍…

ഒരുകോടിയില്‍പ്പരം രൂപയുടെ വരുമാനം ഒളിപ്പിച്ച്‌ ടാക്സ് വെട്ടിച്ചത് നിമിഷ സജയനെന്ന് തെളിവുകളുമായി സന്ദീപ് വാര്യര്‍…

ഒരുകോടിയില്‍പ്പരം രൂപയുടെ വരുമാനം ഒളിപ്പിച്ച്‌ ടാക്സ് വെട്ടിച്ചത് നിമിഷ സജയനെന്ന് തെളിവുകളുമായി സന്ദീപ് വാര്യര്‍…

മലയാള സിനിമയിലെ അറിയപ്പെടുന്ന അഭിനേത്രിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം ആദ്യം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പിന്നീട് ഒരുപാട് ചിത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമ മുതൽ ഇപ്പോൾ പുറത്തിറങ്ങിയ ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമ വരെ മലയാളികൾക്ക് പ്രിയങ്കരമായ ഒരുപാട് വേഷങ്ങളാണ് താരം സമ്മാനിച്ചത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ സ്ഥിര സാന്നിധ്യമായി നിലനിൽക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലാണെങ്കിലും താരത്തിന്റെ പുതിയ അപ്ഡേഷനുകളും പോസ്റ്റുകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

ഇപ്പോൾ ഫേസ്ബുക്കിൽ താരത്തിനെതിരെ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. താരം ടാക്സ് അടച്ചിട്ടില്ല എന്ന രൂപത്തിൽ തെളിവ് സഹിതം ഉള്ള ഒരു പോസ്റ്റും ഫോട്ടോകളും ആണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സന്ദീപ് വാര്യർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ വായിക്കാം:

പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ്‌ നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു .

സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് . ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ

Leave a Reply