You are currently viewing എന്റെ നിറത്തിലും ചർമത്തിലും ഞാൻ കൺഫോർട് ആണ്. ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല… നിമിഷ സജയന്റെ വാക്കുകൾ വൈറലാകുന്നു…

എന്റെ നിറത്തിലും ചർമത്തിലും ഞാൻ കൺഫോർട് ആണ്. ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല… നിമിഷ സജയന്റെ വാക്കുകൾ വൈറലാകുന്നു…

എന്റെ നിറത്തിലും ചർമത്തിലും ഞാൻ കൺഫോർട് ആണ്. ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല… നിമിഷ സജയന്റെ വാക്കുകൾ വൈറലാകുന്നു…

മലയാളത്തിലെ ഒരു പ്രശസ്തയായ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. ബിരുദ പഠനത്തിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി താരം ചേർന്ന സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. സിനിമയിലെ നായികാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട. അതുപോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

താരം മേക്കപ്പില്ലാതെയാണ് സിനിമകളിൽ അഭിനയിക്കുന്നത് എന്ന് തുറന്നു പറഞ്ഞ അഭിമുഖം വളരെ പെട്ടെന്ന് ആയിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇക്കാര്യം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ഒരുപാട് കമന്റുകളും ഈ വിഷയത്തിൽ പുറത്തു വരികയുണ്ടായി. എന്നാൽ താരം ഈ കാര്യത്തിൽ തനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

എന്റെ നിറത്തിലും ചർമ്മത്തിലും ഞാൻ കംഫേർട് ആണ് എന്നും ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല എന്നും നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യാറില്ല എന്നും ആണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്. അനാവശ്യ വിമർശനങ്ങൾ ഒന്നും മൈൻഡ് ചെയ്യാറില്ല എന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം എന്നാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം. മേക്കപ്പിന്റെ കാര്യത്തിൽ ഇത്രയും വലിയ ചർച്ച ചെയ്യേണ്ട കാര്യമില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു.

ഒരുപാട് സിനിമകളാണ് പ്രേക്ഷകർക്ക് താരം സമ്മാനിച്ചത്. ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്‌, ജിന്ന്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് താരത്തിന് നേടാനായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്.

മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിന് മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്. ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയാണ് ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയത്. വളരെ മികച്ച അഭിപ്രയത്തോടു കൂടി പ്രേക്ഷകർ ആ സിനിമയെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇനി റിലീസ് ആവാനിരിക്കുന്ന സിനിമയിൽ തുറമുഖം ആണ്. ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികവോടെ താരം ഇതുവരെയും അവതരിപ്പിച്ചത് കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

Leave a Reply