You are currently viewing മലയാളികളുടെ തനിനിറം!! “ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ… ” “അവസരം കുറഞ്ഞാൽ ഇങ്ങനെ…” നിമിഷയുടെ പുത്തൻ ഫോട്ടോഷൂട്ടിൽ മലയാളികളുടെ സദാചാരം..

മലയാളികളുടെ തനിനിറം!! “ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ… ” “അവസരം കുറഞ്ഞാൽ ഇങ്ങനെ…” നിമിഷയുടെ പുത്തൻ ഫോട്ടോഷൂട്ടിൽ മലയാളികളുടെ സദാചാരം..

ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ – തങ്ക തോണി നിൻ മലയോരം കണ്ടേ – തുടങ്ങി മലയാളിയുടെ സംസ്കാര പൈതൃകം തകർന്ന് നോക്ക് കുത്തി ആയി.

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് നിമിഷ സജയൻ. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയുടുത്ത താരം മലയാള സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. അഭിനയ മികവ് തന്നെയാണ് താരം ഇത്രയും പെട്ടെന്ന് മലയാള സിനിമ പ്രേമകളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താനുള്ള പ്രധാന കാരണം.

2017 ൽ c/o സൈറാബാണു എന്ന മഞ്ജുവാര്യർ സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടതങ്കിലും, അന്ന് താരത്തെ ആരും ശ്രദ്ധിച്ചില്ല എന്ന് വേണം പറയാൻ. പക്ഷേ അതേ വർഷം തന്നെ സുരാജ് വെഞ്ഞാറമൂട് & ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് താരം സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കി.

പിന്നെ തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ താരത്തെ തേടിയെത്തി. മേക്കപ്പ് ഇടാതെ സിനിമയിൽ അഭിനയിക്കുന്ന മലയാളത്തിലെ ഏക നടി എന്ന് വരെ താരത്തെ പലരും പ്രശംസിച്ചു. അഭിനയത്തിന് നിറം ഒരു മാനദണ്ഡമല്ല എന്ന് താരം തനിക്ക് വന്ന സിനിമയിലൂടെ തെളിയിക്കുകയും ചെയ്തു. ഗൗരവമുള്ള കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്തത് കൊണ്ട് ഒരുപാട് വിമർശനങ്ങളും താരത്തെ തേടിയെത്തുകയും ചെയ്തു. അതിനെയൊക്കെ മറികടന്ന് താരം ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും മൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ്.

സമൂഹമാധ്യമങ്ങളിലും താരം നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 8 ലക്ഷത്തിനു മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടു. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകൾ വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദീപാവലി ദിവസം താരം പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കിടിലം ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് ആയി താരം പ്രത്യക്ഷപ്പെട്ടില്ല എന്നാണ് ആരാധകർ പറഞ്ഞത്. പക്ഷേ താരം പങ്കുവെച്ച ഫോട്ടോ പിന്നീട് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. മറ്റൊരാളുടെ വ്യക്തി ജീവിതത്തിൽ കയ്യിടുന്ന മലയാളികളുടെ ടിപ്പിക്കൽ സ്വഭാവമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. “ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ”
“തങ്ക തോണി നിൻ മലയോരം കണ്ടേ”
“മലയാളിയുടെ സംസ്കാര പൈതൃകം തകർന്ന് നോക്ക് കുത്തി ആയി”
തുടങ്ങിയ കമന്റുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

Leave a Reply