You are currently viewing ക്യാരക്ടർ ചിരിക്കുന്നില്ല എന്ന് പറഞ്ഞ് നല്ല കഥാപാത്രങ്ങൾ ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല… നിമിഷ സജയൻ

ക്യാരക്ടർ ചിരിക്കുന്നില്ല എന്ന് പറഞ്ഞ് നല്ല കഥാപാത്രങ്ങൾ ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല… നിമിഷ സജയൻ

മലയാളത്തിൽ അഭിനയം തുടങ്ങി വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്ത അഭിനേത്രിയാണ് നിമിഷ സജയൻ. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ച താരത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടികളും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവക്കാറുണ്ട്.

താരത്തിന്റെതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ ഒരു തെക്കൻ തല്ലു കേസ് ആണ്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും പ്രേക്ഷക മനസ്സുകളിലും സിനിമ ഏറ്റെടുത്ത് പെട്ടു എന്നുള്ളത് കൊണ്ട് തന്നെ അഭിനേതാക്കളുടെ എല്ലാ പോസ്റ്റുകളും വളരെ പെട്ടെന്ന് ചെയ്തു തരംഗമാവുകയാണ്. ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയുടെ ട്രെയിലർ റിലീസ് ആയത് മുതൽ തന്നെ താരത്തിന്റെ ചിരിയെ പറ്റി പ്രേക്ഷകർക്കിടയിൽ സംസാരമുണ്ടായിരുന്നു.

ഇപ്പോൾ അക്കാര്യത്തിൽ താരത്തിന്റെ നിലപാടും അഭിപ്രായവും തുറന്നു പറയുന്ന ഒരു അഭിമുഖമാണ് വൈറലാകുന്നത്. തനിക്ക് പൂർണമായും ഇഷ്ടപ്പെട്ട ഒരു കഥയും കഥാപാത്രത്തെയും ആണ് താൻ ഇതുവരെയും അഭിനയിച്ചിട്ടുള്ളത് എന്നും അതിനപ്പുറം സംവിധായകനെയും മുഴുവൻ അണിയറ പ്രവർത്തകരെയും തന്നോട് യോജിക്കുന്നുണ്ടെങ്കിൽ മാത്രമാണ് ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത് എന്നും താരം പറയുന്നു. അതോടൊപ്പം താരം പറഞ്ഞത് ക്യാരക്ടർ ചിരിക്കുന്നില്ല എന്ന് പറഞ്ഞു നല്ല ഒരു സിനിമ വേണ്ടെന്നു വെക്കാൻ എനിക്ക് കഴിയില്ല എന്നാണ്.

ഇതുവരെയുള്ള സിനിമകളിലൊന്നും താരത്തിന്റെ ചിരിക്കുന്ന മുഖം കണ്ടിട്ടില്ല എന്നും ചിരിക്കാൻ താരത്തിന് അറിയില്ല എന്നു തുടങ്ങിയുള്ള സംസാരങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു. അതിനിടയിലാണ് താരത്തിന്റെ ഈ ഒരു അഭിമുഖം വൈറലാകുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിന് മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്. ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്‌, ജിന്ന്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെ ഉണ്ട്.

Leave a Reply