നിഖിലയോട് സംസാരിച്ചപ്പോൾ അത്ര പാവമായോന്നും തോന്നിയില്ല..! വിവാഹത്തിന് സമ്മതമാണോന്ന് ചോദിച്ചപ്പോൾ അവരുടെ മറുപടി അല്ലെന്ന് ആയിരുന്നു.
മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗമായ വ്യക്തിയാണ് സന്തോഷ് വർക്കി. മോഹൻലാൽ ആറാടുകയാണ് എന്ന റിവ്യൂ ആണ് താരത്തിന്റെ സിനിമയ്ക്ക് വേണ്ടി സന്തോഷവർക്കി പറഞ്ഞിരുന്നത്. അതിലൂടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞു. അതിനുശേഷം ഒരുപാട് കാര്യങ്ങളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നിത്യ മേനോൻ മോഹൻലാലിനോടുള്ള പോലെ തന്നെ തനിക്കിഷ്ടം ഉണ്ട് എന്നും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ നിഖില വിമലിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. അവരോട് ഒരു ക്രഷ് തോന്നിയിരുന്നു എന്നും തുറന്നു പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ ആ വിഷയത്തിലേക്ക് താരം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്.

നിഖിലയെ കണ്ടപ്പോൾ ഒരു പാവം കുട്ടിയായാണ് എന്നാണ് വിചാരിച്ചിരുന്നത് പക്ഷേ സംസാരിച്ചപ്പോൾ അത്ര പാവമായോ ഒന്നും തോന്നിയില്ല എന്നും അദ്ദേഹം പറയുന്നു. അവർ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് അവർ പാവമൊന്നുമല്ല എന്നും അദ്ദേഹം പറയുന്നുണ്ട്. എനിക്ക് ആദ്യം നിഖിലയോട് ഒരു ക്രഷ് തോന്നിയിരുന്നു എന്നും എന്നാൽ ഇപ്പോൾ തനിക്ക് അങ്ങനെ ഒന്നും പറയുന്നില്ല എന്നും ആണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.

നിഖിലയോട് ഇഷ്ടം ഉണ്ടെന്നും നിഖിലയുടെ അഭിനയം ഇഷ്ടമാണ് എന്നും അദ്ദേഹം പറയുന്നതിനോടൊപ്പം തന്നെ ചില കാര്യങ്ങൾ ഇഷ്ടമല്ല എന്നും പറയുന്നുണ്ട്. ഒരു അഭിമുഖത്തിൽ നിഖില നിഖിലയോടൊപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവം എന്ത് എന്ന് മമ്മൂട്ടിയോട് ചോദിക്കുന്നില്ലല്ലോ എന്നും എന്നാൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം എന്ത് എന്ന് ഞങ്ങളോട് ചോദിക്കുന്നു എന്നും വ്യക്തമാക്കിയ ഒരു അഭിമുഖത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഞങ്ങളുടെ ചോദിക്കുന്നതു പോലെ മമ്മൂട്ടിയോട് ചോദിക്കുന്നില്ലല്ലോ എന്ന് പറഞ്ഞിരുന്നു.

ഇങ്ങനെ ഒരിക്കലും സംസാരിക്കാൻ പാടില്ല എന്നും അവർ സീനിയർ ആയ താരങ്ങളാണ് എന്നും അദ്ദേഹം പറയുന്നത്. നിഖിലയോട് പ്രണയിക്കാൻ താല്പര്യമുണ്ടോ ഞാൻ ചോദിച്ചിരുന്നു എന്നും അപ്പോൾ ഇല്ല എന്ന് മറുപടി താരം പറഞ്ഞു എന്നും അദ്ദേഹം പറയുന്നു. വിവാഹത്തെ കുറിച്ചും താല്പര്യം ഇല്ലെന്നാണ് പറഞ്ഞത് എന്നും എന്നാൽ തനിക്ക് ഒരു ക്രഷ് തോന്നിയിരുന്നു എന്നും ഒക്കെയാണ് അദ്ദേഹം പറയുന്നത്. ഇനി ഇതിന്റെ പേരിൽ മറ്റു വാർത്തകൾ ഒന്നും വേണ്ട എന്ന് താരം പറഞ്ഞത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു.