മലയാളം തുളു തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നേഹ സക്സേന. അഭിനയിച്ച സിനിമകളിൽ ഒക്കെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം വലിയ അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും താരത്തിന് നേടാൻ സാധിച്ചത് ലക്ഷക്കണക്കിന് സജീവമായ ആരാധകരെയാണ്. അത്രത്തോളം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

മലയാളത്തിൽ ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്. താരം ചെയ്ത കഥാപാത്രങ്ങൾ അത്രയും മികച്ചതായതു കൊണ്ടു തന്നെയാണത്. മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ആറാട്ട് , മമ്മൂട്ടിക്കൊപ്പം കസബ എന്നീ മലയാള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.

അഭിനയിച്ച ഭാഷകളിൽ ഒക്കെയും മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യവും അവസരവും ലഭിച്ചിട്ടുണ്ട്. 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനൊപ്പം താരം അഭിനയിച്ചു. ഇതിന് എല്ലാം പുറമേ കുറച്ച് തമിഴ് , തെലുങ്ക് , തുളു, സംസ്‌കൃതം, ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഹരഹര മഹാദേവ എന്ന കന്നഡ സീരിയലിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അമൃതയിലെ ലാൽസലാം എന്ന പരിപാടിയിൽ നർത്തകിയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്നീട് ഡെയർ ദ ഫിയർ എന്ന പരിപാടിയിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തിൽ താരം അഭിനയിച്ച പേപ്പട്ടി എന്ന സിനിമയുടെ ഷൂട്ടിങ് ടൈമിനെ കുറിച്ച് താരം സംസാരിക്കുന്നുണ്ട്. വളരെ മികച്ച ഒരു പെരുമാറ്റമാണ് മലയാളികളിൽ നിന്ന് തനിക്ക് ലഭിച്ചത് എന്നാണ് താരം പറഞ്ഞത്.

സിനിമയിൽ സുൽത്താന എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഷൂട്ടിംഗ് ടൈമിൽ ഞാൻ മാത്രമാണ് ഒരു മലയാളി അല്ലാത്ത ആളായി ഉണ്ടായിരുന്നത് എന്നും എന്നാൽ മുഴുവൻ ആളുകളും എന്നെ നന്നായി പരിഗണിച്ചു, നന്നായി പെരുമാറി എന്നും ആ ഒരു പെരുമാറ്റം നമുക്ക് ഓസ്കാർ ലഭിക്കുന്നതിനേക്കാൾ മുകളിലാണ് എന്നുമാണ് താരം പറയുന്നത്. ഏത് സന്ദർഭത്തിലും നീ ഓക്കേ ആണോ എന്ന് ചോദിച്ചു ചേർത്തു പിടിക്കാൻ ആളുകളുണ്ടാകുന്നത് വലിയ ഭാഗ്യമാണ് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.