You are currently viewing ‘ഭയപ്പെടില്ല, ഇനിയും പാടും’: യോഗി സര്‍ക്കാരിന്റെ മണ്ടത്തരങ്ങൾ ഗാനത്തിലൂടെ വിമര്‍ശിച്ചതിന് നോട്ടീസ് ലഭിച്ച ഗായിക..

‘ഭയപ്പെടില്ല, ഇനിയും പാടും’: യോഗി സര്‍ക്കാരിന്റെ മണ്ടത്തരങ്ങൾ ഗാനത്തിലൂടെ വിമര്‍ശിച്ചതിന് നോട്ടീസ് ലഭിച്ച ഗായിക..

‘ഭയപ്പെടില്ല, ഇനിയും പാടും’: യോഗി സര്‍ക്കാരിനെ ഗാനത്തിലൂടെ വിമര്‍ശിച്ചതിന് നോട്ടീസ് ലഭിച്ച ഗായിക.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥനെ വിമർശിച്ചു കൊണ്ട് ആക്ഷേപ ഹാസ്യ ഗാനം പാടിയ പ്രശസ്ത ഗായിക നാടൻ പാട്ടുകാരി നേഹ സിങ് റാത്തോഡ് ന് പോലീസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി വന്നിരിക്കുകയാണ് പാട്ടുകാരി. “ഭയക്കില്ലെന്നും ഇനിയും പാടുമെന്നും” എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നേഹ പറഞ്ഞു.

ഞാൻ കേവലം ഒരു നാടൻ പാട്ടുകാരിയാണ്. എനിക്കെതിരെ വരുന്നവരൊക്കെ ഉന്നത ഉദ്യോഗസ്ഥരും നേതാക്കളുമാണ്. അവർ എനിക്കെതിരെ ഭീഷണികൾ ഉയർത്താറുണ്ട്. പക്ഷേ ഇതൊന്നും കേട്ട് ഭയന്ന് ഓടുന്ന ഒരാളല്ല ഞാൻ. ഞാൻ ഇനിയും പാടും. ഞാനെന്തിന് മറ്റുള്ളവരെ ഭയക്കണം. എന്റെ രാജ്യമായ ഇന്ത്യയിൽ പാടാനുള്ള അവകാശമുണ്ട്. അതുകൊണ്ടു തന്നെ എനിക്കെതിരെ എന്ത് വിമർശനങ്ങൾ വന്നാലും പാടുക തന്നെ ചെയ്യും എന്ന് അവർ പറഞ്ഞു.

ഇതിനുമുമ്പ് ഇതുപോലെ ഒരു സമയത്ത് പാടിയപ്പോൾ എനിക്കെതിരെ ഒരുപാട് ട്രോളുകൾ വന്നിരുന്നു. പക്ഷേ അതു കൊണ്ടൊന്നും നിർത്താൻ ഞാൻ തയ്യാറായില്ല. ഇപ്രാവശ്യവും എന്റെ ഭർത്താവിനെ കുടുക്കാൻ പോലീസ് ഒരുപാട് പരിശ്രമിക്കുകയും ചെയ്തിരുന്നു. രഹസ്യമായ വഴിയിലൂടെ പ്ലാനിങ് ചെയ്തു ഭർത്താവിന് കുടുക്കാൻ പോലീസ് പരിശ്രമിച്ചു എന്നും നേഹ തുറന്നു പറയുകയുണ്ടായി.

ഉത്തർപ്രദേശ് സർക്കാരിന്റെ ക്രൂരമായ നടപടികൾക്കെതിരെ ആയിരുന്നു നേഹ നാടൻ പാട്ടുമായി മുന്നോട്ടു വന്നത്. ബുൾഡോസർ ഒഴിപ്പിക്കലിന് എതിരെയായിരുന്നു നാടൻപാട്ട് പാടിയത്. കാൺപൂരിലെ കൂടി ഒഴിപ്പിക്കൽ സമയത്ത് വെന്തു മരിച്ച അമ്മയെയും മകളെയും ആസ്പദമാക്കിയാണ് ഗാനം പാടിയത്. പോലീസാണ് കുടിലിന് തീയിട്ടത് എന്ന് പറയപ്പെടുന്നത്. പക്ഷേ അവർ സ്വയം വെന്തു മരിക്കുകയായിരുന്നു എന്നാണ് പോലീസ് കേസെടുത്തത്.

കാൻപൂർ സംഭവത്തെ അടിസ്ഥാനമാക്കി നേഹ പാടിയ ഗാനം സമൂഹത്തിൽ അസ്വസ്ഥതയും അസ്വാരസ്യവും സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തത്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഗാനത്തെക്കുറിച്ച് കൃത്യമായുള്ള ധാരണ തനിക്ക് ഉണ്ടാകണമെന്നും മൂന്നു ദിവസത്തിനുള്ളിൽ കൃത്യമായ റിപ്പോർട്ട് നൽകണമെന്നും പോലീസ് സ്നേഹയോടെ ആവശ്യപ്പെടുകയുണ്ടായി. ഉത്തർപ്രദേശിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും നേഹയെ അനുകൂലിച്ച് രംഗത്ത് വരികയും ചെയ്തു.

Leave a Reply