You are currently viewing ഭാര്യയാവുമെങ്കിൽ മാസം 25 ലക്ഷം ശമ്പളം തരാം… എനിക്ക് കിട്ടിയ ഓഫർ ആണ്.. വെളിപ്പെടുത്തി നീതു ചന്ദ്ര..

ഭാര്യയാവുമെങ്കിൽ മാസം 25 ലക്ഷം ശമ്പളം തരാം… എനിക്ക് കിട്ടിയ ഓഫർ ആണ്.. വെളിപ്പെടുത്തി നീതു ചന്ദ്ര..

പ്രശസ്തയായ ഇന്ത്യൻ ചലച്ചിത്ര നടിയും സിനിമ നിർമ്മാതാവുമാണ് നീതു ചന്ദ്ര. കായിക പരമായും കലാപരമായും എല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2005 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. ബിരുദ പഠനത്തിന് ശേഷമാണ് മോഡലിംഗ് രംഗത്തെ താരം കരിയർ ആരംഭിക്കുന്നത്. മോഡലിംഗ് രംഗത്തെ കരിയർ തുടങ്ങിയതിനു ശേഷമാണ് പരസ്യങ്ങളിലും മറ്റും താരം പ്രത്യക്ഷപ്പെട്ടത്. മോഡലിംഗ് മേഖലയിൽ തന്നെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

താരം ആദ്യം അഭിനയിച്ചത് ഹിന്ദി സിനിമയിൽ ആണ് 2005 ഗരം മസാല എന്ന ചിത്രത്തിലെ എയർഹോസ്റ്റസ് ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അടുത്ത വർഷം തെലുങ്കിൽ ഗോദാവരി എന്ന സിനിമയും താരം ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനം ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തെലുങ്കിനു പുറമെ തമിഴ് കന്നഡ ഇംഗ്ലീഷ് ബോജ്പുരി ഗ്രീക്ക് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. ഏത് ഭാഷയിൽ ഉള്ള സിനിമകളിലും വളരെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് വേഷങ്ങൾ സ്വീകരിക്കപ്പെട്ടത്.

കാരണം അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത് വളരെ പക്വമായി മനോഹരമായും ഓരോ വർഷത്തെയും താരം കൈകാര്യം ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്കു വേണ്ടി പങ്കുവെക്കാറുണ്ട്. പങ്കുവെക്കപ്പെടുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുന്നത് പതിവാണ്.

എന്നാൽ ഇപ്പോൾ താരം ജീവിതത്തിൽ ഉണ്ടായി മോശം അനുഭവങ്ങളെ കുറിച്ചാണ് തുറന്നു പറയുന്നത്. ശമ്പളം തന്നാൽ വിവാഹം കഴിക്കുമോ എന്ന് തന്നോട് ഒരു വ്യവസായി ചോദിച്ചിട്ടുണ്ട് എന്നും അയാളുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല എന്ന് താരം വ്യക്തമാക്കുന്നു. തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ എല്ലാ മാസവും ശമ്പളം 25 ലക്ഷം രൂപ തരാം എന്നാണ് അയാൾ പറഞ്ഞത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റെത് എന്നും 13 ദേശീയ പുരസ്കാര ജേതാക്കൾക്കൊപ്പം താൻ ജോലി ചെയ്തു. പക്ഷേ ഇപ്പോൾ ജോലിയൊന്നുമില്ല എന്നും വളരെ വേദനയോടെയാണ് താരം പങ്കുവെക്കുന്നത്. നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടർ ഓഡീഷന് ചേർന്നപ്പോൾ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വിജയിച്ച ഒരാളുടെ പരാജയപ്പെട്ട കഥയാണ് തന്റേത് എന്ന് ഞാൻ പറയാൻ കാരണമെന്നും താരം വ്യക്തമാക്കി.

Leave a Reply