You are currently viewing എന്റെ ഡാഡിക്ക് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, കല്യാണ ആലോചനക്കാര്‍ പറയുന്നത് അഭിനയം നിര്‍ത്താനാണ്… നയന എല്‍സ

എന്റെ ഡാഡിക്ക് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, കല്യാണ ആലോചനക്കാര്‍ പറയുന്നത് അഭിനയം നിര്‍ത്താനാണ്… നയന എല്‍സ

എന്റെ ഡാഡിക്ക് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, കല്യാണ ആലോചനക്കാര്‍ പറയുന്നത് അഭിനയം നിര്‍ത്താനാണ്… നയന എല്‍സ

മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയന എൽസ. ജൂൺ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. 2019 ജൂണിൽ കുഞ്ഞി എന്ന കഥാപാത്രമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ തന്നെ മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരം അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ നടിയും കേരളത്തിൽ നിന്നുള്ള മോഡലുമാണ്.

താരം പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് താരം. 2017ൽ ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ജോജു ജോർജും ഷെബിൻ ബെൻസണും ഒന്നിച്ചഭിനയിച്ച കളിയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം.

ഡിസംബർ-ടെയിൽ ഓഫ് ലവ്, പ്രാണ തുടങ്ങിയ ജനപ്രിയ മലയാള സംഗീത ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ താരത്തിന്റെ അഭിമുഖങ്ങൾ ആണ് വൈറൽ ആകുന്നത്. താരം സിനിമയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേഹങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്.

കാവ്യ മാധവന്റെ അനന്തഭദ്രം പോലെയും നസ്രിയയുടേയും ജെനീലിയയുടേയും സിനിമകള്‍ ചെയ്യാന്‍ എനിക്ക് വലിയ ആഗ്രഹമാണ് എന്നും അതേസമയം റിയലിസ്റ്റിക്ക് സിനിമകളും ചെയ്യണം എന്നും താരം പറയുന്നുണ്ട്. പക്ഷെ പലപ്പോഴും പലരും നമ്മുടെ ലുക്ക് വെച്ച്‌ വിലയിരുത്തി ചെയ്യാന്‍ സാധിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് എന്നും താരം പറയുന്നുണ്ട്.

സിനിമാ നടന്മാര്‍ക്ക് വലിയ വലിയാണ്. എല്ലാവരും ഫാനാണെന്ന് പറഞ്ഞും നടക്കും എങ്കിലും നടിമാരെ കാണുന്നത് ഒരു മോശം കണ്ണിലൂടെയാണ് എന്നും താരം പറയുന്നുണ്ട്. സിനിമാ നടിമാരെ കല്യാണം കഴിക്കാന്‍ കൊള്ളില്ല എന്നും അവരുമായി സീരിയസ് റിലേഷനൊന്നും ശരിയാകില്ല എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട് എന്നും താരം പറഞ്ഞു.

വേണമെങ്കില്‍ വെറുതെ ഡേറ്റ് ചെയ്ത് നടക്കാന്‍ മാത്രം കൊള്ളാം എന്നെല്ലാമുള്ള ചിന്താഗതിയാണ് നടിമാരെ കുറിച്ചുള്ളത് എന്നും താരം പറയുകയുണ്ടായി. എനിക്കൊരു വിവാഹ ആലോചന വന്നപ്പോൾ പറഞ്ഞത് സിനിമ ചെയ്യുന്നത് നിര്‍ത്താനാണ എന്നും ഇനിയും സിനിമയില്‍ തുടര്‍ന്നാല്‍ നല്ല കുടുംബ ജീവിതം ഉണ്ടാകില്ല എന്നുമാണ് അവരുടെ നിലപാട് എന്നും പറഞ്ഞത്. വസ്ത്ര ധാരണകളെ കുറിച്ചും താരം പറയുന്നുണ്ട്.

എന്റെ ഡാഡിക്ക് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല എന്നും നന്നായി ഡ്രസ് ധരിച്ച്‌ നടക്കണമെന്നേയുള്ളു ഡാഡിക്ക് എന്നും താരം പറയുന്നുണ്ട്. ഓപ്പണായി ഞാന്‍ സംസാരിക്കുന്ന വീഡിയോ കണ്ട് ഡാഡി പറയും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം എന്നും മലയാളികളാണെന്നും പറയാറുണ്ട് എന്നും താരം അഭിമുഖത്തിൽ പറഞ്ഞു. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply