You are currently viewing ഞാന്‍ മറയ്‌ക്കേണ്ടതൊക്കെ മറക്കുന്നില്ലേ, പിന്നെന്താണ്! എന്താണ് ഈ നല്ല വസ്ത്രം?, കമന്റുകള്‍ക്ക് നയനയുടെ മറുപടി!

ഞാന്‍ മറയ്‌ക്കേണ്ടതൊക്കെ മറക്കുന്നില്ലേ, പിന്നെന്താണ്! എന്താണ് ഈ നല്ല വസ്ത്രം?, കമന്റുകള്‍ക്ക് നയനയുടെ മറുപടി!

ഞാന്‍ മറയ്‌ക്കേണ്ടതൊക്കെ മറക്കുന്നില്ലേ, പിന്നെന്താണ്! എന്താണ് ഈ നല്ല വസ്ത്രം?, കമന്റുകള്‍ക്ക് നയനയുടെ മറുപടി!

മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയന എൽസ. ജൂൺ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് താരം. അനിൽ മാത്യു, ബിനു അനിൽ എന്നിവരാണ് മാതാപിതാക്കൾ. 2019 ജൂണിൽ കുഞ്ഞി എന്ന കഥാപാത്രമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ തന്നെ മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

താരം അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ നടിയും കേരളത്തിൽ നിന്നുള്ള മോഡലുമാണ്. താരം പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. 2017ൽ ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ജോജു ജോർജും ഷെബിൻ ബെൻസണും ഒന്നിച്ചഭിനയിച്ച കളിയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം.

ഋ’ എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇപ്പോൾ ഒരുപാട് അഭിമുഖം പരിപാടികളിലും മറ്റും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിരുന്നു അതിനെതിരെ ഒരുപാട് വിമർശനങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട് അതിനെല്ലാം അഭിമുഖത്തിനിടയിൽ താരം മറുപടി പറയുകയാണ്. തനിക്ക് ഏറ്റവും കൂടുതല്‍ മോശം കമന്റുജല്‍ ലഭിക്കുന്നത് ഇന്‍സ്റ്റാഗ്രാമില്‍ നിന്നാണെന്ന് താരം പറയുന്നുണ്ട്.

കമന്റുകൾ അവതാരകൻ വായിക്കുമ്പോൾ അപ്പോൾ തന്നെ താരം അതിനുള്ള മറുപടി പറയുകയായിരുന്നു. കമന്റുകള്‍ എങ്ങനെയാവണം എന്ന് ആഗ്രഹിക്കുന്നോ അതുപോലെ നല്ല വസ്ത്രം ധരിക്കൂ’ എന്ന കമന്റിന് എന്താണ് നല്ല വസ്ത്രം’ എന്നാണ് താരം തിരിച്ചു ചോദിച്ചത്. എന്റെ പൊന്ന് ചേട്ടാ, നിങ്ങള്‍ ആരാണെന്ന് എനിക്ക് അറിയില്ല പക്ഷെ നിങ്ങള്‍ക്കും ഒരു മകളും ഭാര്യയും സഹോദരിയും ഒക്കെ ഉണ്ടെന്ന് വിചാരിക്കുന്നു എന്നും താരം പറഞ്ഞു .

ചേട്ടന്‍ നല്ല ഡ്രസ് ഇടുക എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത് എന്താണ്. കൈ മുഴുവന്‍ കവര്‍ ചെയ്യുന്ന തരത്തിലുള്ള ചുരിദാറോ പര്‍ദ്ദയോ വല്ലതും ആണോ? എന്ന് താരം ചോദിച്ചതിനോടൊപ്പം തന്നെ ചുരിദാര്‍ ആണെങ്കില്‍ തന്നെ അത് എങ്ങനെയൊക്കെ ഇടാന്‍ പറ്റും. ഇതൊന്നും ഡ്രസിന്റെ പ്രശ്‌നമല്ല. ഇതൊക്കെ ഒരുരുത്തരുടെ മെന്റാലിറ്റി ആണ്. ഇപ്പോള്‍ ഞാന്‍ കയ്യിലാത്ത വസ്ത്രമിട്ടിട്ടുണ്ട്. ഇതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്. നിങ്ങളുടെ മനോഭാവം മാറ്റണം എന്നും താരം പറഞ്ഞു.

‘തുണിയില്ലാതെ നടന്നാലും ആര്‍ക്കും കുഴപ്പമില്ല, പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും മാറും’, ;തുണിയുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഇല്ലേയെന്ന് ചോദിച്ചാല്‍ ഇല്ല. ഇതാണ് ഇപ്പോള്‍ ഇവളുടെ അവസ്ഥ’ എന്നീ കമന്റുകൾക്ക് കഷ്ടം എന്ന് മാത്രമാണ് താരം മറുപടി പറഞ്ഞത്. ‘ഞാന്‍ മറയ്‌ക്കേണ്ടതെല്ലാം മറക്കുന്നുണ്ടല്ലോ. പിന്നെന്താണ് പ്രശ്‌നമെന്നും’ താരം ചോദിക്കുന്നുണ്ട്. ഞാന്‍ ഇടുന്ന വസ്ത്രം മോശമാണെങ്കില്‍ നിങ്ങള്‍ക്ക് പറയാം. പക്ഷെ അതില്‍ മോശമായി ഒന്നുമില്ല എന്നും . എന്റെ ഫോട്ടോഷൂട്ട് കണ്ടിട്ട് സിനിമ കണ്ടിട്ട് വിളിക്കാത്തവര്‍ വരെ വിളിച്ച്‌ നന്നായിട്ടുണ്ട് എന്ന് പറഞ്ഞതാണ് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply