You are currently viewing ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു; ചര്‍ച്ചയായി നടി നവ്യ നായരുടെ വാക്കുകള്‍-പരിഹാസവുമായി സോഷ്യല്‍ മീഡിയ

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു; ചര്‍ച്ചയായി നടി നവ്യ നായരുടെ വാക്കുകള്‍-പരിഹാസവുമായി സോഷ്യല്‍ മീഡിയ

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു; ചര്‍ച്ചയായി നടി നവ്യ നായരുടെ വാക്കുകള്‍-പരിഹാസവുമായി സോഷ്യല്‍ മീഡിയ

മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തു. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് താരം. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിച്ചത്. ഏത് കഥാപാത്രമാണെങ്കിലും അവയിലൂടെ ജീവിച്ചു പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകപ്രീതിയിലും പിന്തുണയിലും താരം മുന്നിൽ നിൽക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ താരമാണ് നവ്യ. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് സജീവമായ ആരാധകർ വൃന്ദങ്ങൾ ഉണ്ട്.

ഒരുത്തീ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയ താരം ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ താരം മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയുടെ ജഡ്ജുകളിൽ ഒരാളാണ്. പരിപാടിക്കിടെ താരം സംസാരിച്ചത് വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്.

”ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു.. ”എന്നാണ് താരം പറഞ്ഞത്. ഇതിന്റെ ആധികാരികധയെ കുറിച്ചും സത്യ സന്ധതയെ കുറിച്ചും കൂടുതല്‍ തനിക്ക് അറിയില്ലെന്ന് താരം പറഞ്ഞു എങ്കിലും വളരെ ക്രൂഷ്യൽ ആയാണ് സോഷ്യല്‍ മീഡിയ താരത്തെ പരിഹസിക്കുന്നത്. പൊതു സദസ്സിൽ ഇത്തരം മണ്ടത്തരങ്ങൾ എങ്ങിനെ പറയാൻ സാധിച്ചു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

”’ശരിയാ ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട് എന്ന മുകേഷിന്റെ ഉടനെയുള്ള പരിഹാസ പൂർണമായ മറുപടി സോസിൽ മീഡിയയിൽ കയ്യടി വാങ്ങുന്നുമുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പിസോഡ് വൈറൽ ആയിരിക്കുന്നു.

Leave a Reply