You are currently viewing ആവശ്യമുണ്ടെങ്കില്‍ മാത്രം കല്യാണം കഴിച്ചാല്‍ മതിയെന്ന് അച്ഛനും അമ്മയും പറഞ്ഞു; വിവാഹത്തെ കുറിച്ച് നമിത പ്രമോദ്

ആവശ്യമുണ്ടെങ്കില്‍ മാത്രം കല്യാണം കഴിച്ചാല്‍ മതിയെന്ന് അച്ഛനും അമ്മയും പറഞ്ഞു; വിവാഹത്തെ കുറിച്ച് നമിത പ്രമോദ്

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നമിതാ പ്രമോദ്. 2011 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. മലയാളം സിനിമയായ ട്രാഫിക്കിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് തമിഴ് മലയാളം തെലുങ്ക് ഭാഷകളിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിലുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിലും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നുണ്ട്.

താരത്തിന്റെ സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്. ട്രാഫിക് ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. തുടർന്ന് ഒരുപാട് വിജയങ്ങൾ ആണ് താരം മലയാളികൾക്ക് നല്കിയത്. സൗണ്ട് തോമ , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , വിക്രമാദിത്യൻ, ഓർമയുണ്ട് ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം എന്നിവയെല്ലാം താരം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകൾ ആണ്.

വളരെ ചെറുപ്പത്തിൽ തന്നെ സീരിയലിലെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വെള്ളാങ്കണ്ണി മാതാവ് , അമ്മേ ദേവി , എന്റെ മാനസപുത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചാണ് താരം അഭിനയം തുടങ്ങിയത്. ബാല താരമായി മിനി സ്ക്രീൻ രംഗത്ത് അഭിനയം തുടങ്ങി പിന്നീട് നായികയായി ബിഗ് സ്ക്രീനിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന മുൻനിര നായികനടി ആണ് താരം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫ്ലവേഴ്സ് ആരാധകരും ഉണ്ട്. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ചും ആ വിഷയത്തിൽ മാതാപിതാക്കളുടെ നിലപാടിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കൂടെ ഉള്ളവരുടെയെല്ലാം കല്യാണം കഴിഞ്ഞു ഒന്നും രണ്ടും മക്കളായി എന്നാണ് താരം പറയുന്നത്. എന്നാൽ എന്റെ ഫാമിലി യുടെ ഭാഗത്തു നിന്നും എനിക്ക് യാതൊരു തരത്തിലുള്ള പ്രശറും ഇല്ല എന്ന് താരം പറയുന്നുണ്ട്. നിനക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം കല്യാണം കഴിച്ചാല്‍ മതിയെന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നാണ് താരം വ്യക്തമാക്കുന്നത്. എനിക്ക് പങ്കാളിയേ കുറിച്ച് ഒരുപാട് എക്‌സ്‌പെക്ടേഷന്‍ ഒന്നുമില്ല എന്നും മനസ്സിലാക്കുന്ന ഒരു പങ്കാളി വേണം. പങ്കാളി എന്നതിനപ്പുറം എന്റെ നല്ല സുഹൃത്ത് ആയിരിക്കണം എന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

Leave a Reply