You are currently viewing ക്യൂട്ട് എക്സ്പ്രസ്സനിട്ട് സുഹൃത്തിനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് നമിത പ്രമോദ്…

ക്യൂട്ട് എക്സ്പ്രസ്സനിട്ട് സുഹൃത്തിനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് നമിത പ്രമോദ്…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നമിതാ പ്രമോദ്. 2011 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. അഭിനയ വൈഭവം കൊണ്ട് തമിഴ് മലയാളം തെലുങ്ക് ഭാഷകളിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്.

മലയാളം സിനിമയായ ട്രാഫിക്കിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ താരം പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിലുണ്ട്. താരത്തിന്റെ സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്.

വളരെ ചെറുപ്പത്തിൽ തന്നെ സീരിയലിലെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വെള്ളാങ്കണ്ണി മാതാവ് , അമ്മേ ദേവി , എന്റെ മാനസപുത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചാണ് താരം അഭിനയം തുടങ്ങിയത്. ബാല താരമായി മിനി സ്ക്രീൻ രംഗത്ത് അഭിനയം തുടങ്ങി പിന്നീട് നായികയായി ബിഗ് സ്ക്രീനിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ പ്രേക്ഷകർ സ്വീകരിച്ചത്. ട്രാഫിക് ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. തുടർന്ന് ഒരുപാട് വിജയങ്ങൾ ആണ് താരം മലയാളികൾക്ക് നല്കിയത്.

സൗണ്ട് തോമ , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , വിക്രമാദിത്യൻ, ഓർമയുണ്ട് ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം എന്നിവയെല്ലാം താരം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകൾ ആണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിലും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ആണ് താരത്തിന്റെ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏതുതരം വേഷത്തിലും വളരെ മനോഹരമായി അഭിനയിക്കുന്ന താരം ഏതുതരം ഡ്രസ്സ് ധരിച്ചാലും വളരെ സുന്ദരിയായി കാണപ്പെടുന്നു എന്ന് ആരാധകർ കമന്റ് ചെയ്യാറുണ്ട്

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ സുഹൃത്തിനൊപ്പം അടിച്ചു പൊളിച്ചുള്ള ഫോട്ടോകളാണ്. ഒരു വാഹനത്തിന്റെ ഉള്ളിൽ നിന്നുള്ള സെൽഫി ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത് എന്ന് ഫോട്ടോകൾ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. മേരി ഫിലിപ്പ് എന്ന പേഴ്സണൽ ബ്ലോഗറുടെ കൂടെയുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെയും സുഹൃത്തിന്റെയും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply