You are currently viewing സിനിമയോടാണ് എനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ ഈ ഇഷ്ടം മാറാൻ തന്നെ ധ്യാനത്തിന് കൊണ്ട് പോയി; കരിക്കിലൂടെ ശ്രദ്ധ നേടിയ നിലിൻ സാന്ദ്ര മനസ് തുറക്കുന്നു

സിനിമയോടാണ് എനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ ഈ ഇഷ്ടം മാറാൻ തന്നെ ധ്യാനത്തിന് കൊണ്ട് പോയി; കരിക്കിലൂടെ ശ്രദ്ധ നേടിയ നിലിൻ സാന്ദ്ര മനസ് തുറക്കുന്നു

സിനിമയോടാണ് എനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ ഈ ഇഷ്ടം മാറാൻ തന്നെ ധ്യാനത്തിന് കൊണ്ട് പോയി; കരിക്കിലൂടെ ശ്രദ്ധ നേടിയ നിലിൻ സാന്ദ്ര മനസ് തുറക്കുന്നു…

പ്രധാനമായും മലയാളം സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് നിലീൻ സാന്ദ്ര. കരിക്ക് ഫ്ലിക് മിനി വെബ് സീരീസായ റോക്ക് പേപ്പർ സീസറിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. തന്മയത്വമുള്ള അഭിനയ വൈഭവത്തിലൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത്. അതുകൊണ്ടു തന്നെ വളരെ മികച്ച അഭിപ്രായങ്ങളോട് കൂടെ തന്നെ താരത്തിന്റെ വേഷങ്ങളെ ആരാധകർ സ്വീകരിക്കുകയും ചെയ്തു.

ഒരുപാട് മികച്ച സിനിമകളിലേക്കും മറ്റു അഭിനയ മേഖലയിലേക്കും താരത്തിന് കടന്നു ചെല്ലാൻ കഴിയും എന്ന് തന്നെ ആരാധകർ പ്രതീക്ഷിക്കുന്നു. ഇപ്പോൾ താരം കഥയും തിരക്കഥയും എഴുതി അഭിനയിച്ച സാമർത്ഥ്യശാസ്ത്രം എന്ന വെബ് സീരീസ് പുറത്തിറങ്ങിയിരിക്കുകയാണ് വളരെ മികച്ച അഭിപ്രായങ്ങളോടെയാണ് വ്യഭിചാരിസിന് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ താരത്തിന്റെ അഭിനയ വൈഭവത്തോടൊപ്പം നിൽക്കുന്ന മറ്റു കഴിവുകളും ആരാധകർ വാഴ്ത്തുകയാണ്. ഇപ്പോൾ താരം അഭിനയ മേഖലയിലേക്കും ഓൺ സ്ക്രീൻ രംഗത്തേക്കും കടന്നു വരുന്നതിനു മുൻപുള്ള ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. ഇന്ന് കൂടെ നിന്ന് കയ്യടിക്കുന്ന കുടുംബക്കാരും നാട്ടുകാരും എല്ലാം അന്ന് പഴിച്ചിട്ടുണ്ട് എന്നാണ് താരത്തിന്റെ സംസാരത്തിന്റെ ചുരുക്കം.

സിനിമയോടാണ് എനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും തീരെ സപ്പോര്‍ട്ട് ഇല്ലായിരുന്നു എന്നും ഒരുപാട് പ്രശ്നങ്ങൾ അതിനെ തുടർന്ന് വീട്ടിൽ ഉണ്ടായിട്ടുണ്ട് എന്നും ധ്യാനത്തിന് വരെ മനസ്സ് മാറ്റാൻ വേണ്ടി കൊണ്ടുപോയിട്ടുണ്ട് എന്നും താരം പറഞ്ഞു. നാടകവും സ്‌കിറ്റുമെല്ലാം ഞാന്‍ ചെയ്യുമായിരുന്നു എന്നും സ്‌കിറ്റും മൈമും നാഷണല്‍ ലെവലില്‍ വിജയിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.

അതൊന്നും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു എന്നും അഭിനയിക്കുന്നതൊന്നും തീരെ ഇഷ്ടമല്ലായിരുന്നു എന്നും നാടകം ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ധ്യാനത്തിന് കൊണ്ടു പോയത് എന്നും താരം പറയുകയുണ്ടായി. പക്ഷെ ഞാന്‍ ഉറച്ച ബോധത്തോടെ നിന്നു എന്നാണ് നടി പറയുന്നത്. ഇപ്പോള്‍ എന്റെ ഒരു ആന്റി പറയും ഞാന്‍ ഭയങ്കര ഹാര്‍ഡ്‌വര്‍ക്കിങ്ങാണ് അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയം എന്നാണ്.

പക്ഷേ പണ്ട് ഇതേ ആളുകൾ തന്നെ ഇത്തരം കഴിവുകളെ എല്ലാം വിളിച്ചിരുന്നത് അനുസരണക്കേട്, തല്ലുകൊള്ളിത്തരം എന്നൊക്കെയാണ് എന്നും താരം പറയുന്നുണ്ട്. എന്തായാലും ഇപ്പോൾ അസൂയാവഹമായ വിജയ പാത സ്വയം വെട്ടിത്തെളിച്ചിരിക്കുകയാണ്. അതു കൊണ്ടു തന്നെ താരത്തെപ്പോലെ മറ്റുള്ളവർക്കും ഇങ്ങനെയുള്ള മേഖലകളിലേക്ക് എല്ലാം കടന്നു വരാനുള്ള വലിയ ഒരു പ്രചോദനമാവുകയാണ് താരം.

Leave a Reply