You are currently viewing തട്ടിപ്പിന് ഇടയായി നഗ്മ… നഷ്ടപ്പെട്ടത് ഒരു ലക്ഷം… തലയിൽ കൈ വെച്ച് താരം.. സംഭവം ഇങ്ങനെ

തട്ടിപ്പിന് ഇടയായി നഗ്മ… നഷ്ടപ്പെട്ടത് ഒരു ലക്ഷം… തലയിൽ കൈ വെച്ച് താരം.. സംഭവം ഇങ്ങനെ

ഫോണിൽ വന്ന ലിങ്ക് തുറന്നു… തട്ടിപ്പിന് ഇടയായി നഗ്മ… നഷ്ടപ്പെട്ടത് ഒരു ലക്ഷം…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും മുൻ നടിയുമാണ് നഗ്മ അരവിന്ദ് മൊറാർജി. 1990 കളിൽ താരം ഒരു ജനപ്രിയ നായികയായിരുന്നു. 1990-ൽ സൽമാൻ ഖാനൊപ്പം ബാഗി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹിന്ദി സിനിമയിലെ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണത്. ഘരാന മൊഗുഡു, കിംഗ് അങ്കിൾ, സുഹാഗ്, കാതലൻ, ബാഷ, ലാൽ ബാദ്ഷാ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്.

ബോളിവുഡിൽ ആണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. പ്രധാനമായും തെലുങ്ക് , തമിഴ് , ഹിന്ദി , ഭോജ്പുരി സിനിമകളിൽ താരം വേഷങ്ങൾ ചെയ്തു. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളം , കന്നഡ , ബംഗാളി , പഞ്ചാബി മറാഠി , മന്ദാരിൻ/കന്റോണീസ് സിനിമകൾ തുടങ്ങി നിരവധി പ്രാദേശിക ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്.

ദുൽഹ മിലാൽ ദിൽദാറിലെ അഭിനയത്തിന് 2005 ലെ ഭോജ്പുരി ഫിലിം അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് താരം നേടി. 2006 – ലെ ഗംഗയിൽ അമിതാഭ് ബച്ചനും ഹേമമാലിനിക്കുമൊപ്പം ടൈറ്റിൽ റോളിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. 2008 മുതൽ താരം അഭിനയ മേഖലയിൽ സജീവമെങ്കിലും അതുവരെ ആചാരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ താരം ജീവിക്കുകയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ എല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.

ഇപ്പോൾ താരം ഒരു തട്ടിപ്പിന് ഇരയായ സംഭവമാണ് പുറത്തു വരുന്നത്. ഒരു ലക്ഷം രൂപ താരത്തിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് മായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന എസ്എംഎസിന്റെ ലിങ്ക് ക്ലിക്ക് ചെയ്തതോടെ പണം നഷ്ടപ്പെട്ടു എന്നാണ് വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ലിങ്ക് ക്ലിക്ക് ചെയ്തതോടെ മൊബൈലിന്റെ റിമോട്ട് ആക്സസ് തട്ടിപ്പുകാർ ഹാക്ക് ചെയ്തിരിക്കും എന്നാണ് നിഗമനം.

ഒന്നിലധികം ഒടിപികൾ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ല എങ്കിലും ബാങ്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത് എന്ന് അപരിചിത നമ്പറിൽ നിന്നല്ല, സാധാരണ ബാങ്കുകൾ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ് എന്നും താരം പറയുന്നു. ക്ലിക്ക് ചെയ്തു കഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി കൂട്ടിച്ചേർത്തു.

Leave a Reply