You are currently viewing മക്ക സന്ദർശിച്ച് നായിക മുംതാസ്… സന്തോഷത്തിൽ സെൽഫി വീഡിയോ പങ്കുവെച്ച് താരം..

മക്ക സന്ദർശിച്ച് നായിക മുംതാസ്… സന്തോഷത്തിൽ സെൽഫി വീഡിയോ പങ്കുവെച്ച് താരം..

മക്ക സന്ദർശിച്ച് നായിക മുംതാസ്… സെൽഫി വീഡിയോ വൈറലാകുന്നു

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മുംതാസ്. ഐറ്റം സോങ്ങുകളിലൂടെ ആണ് താരം ജനപ്രിയ താരമായി മാറിയത്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് താരം ആബാലവൃന്ദം ആരാധകരെയും നേടി. മോഡൽ ചലച്ചിത്ര അഭിനേത്രി, ഡാൻസർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. തെലുങ്ക് തമിഴ് കന്നട മലയാളം സിനിമകളിലെല്ലാം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1999 കളിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

ചടുലമായ നൃത്ത ചുവടുകൾക്ക് പുറമേ മനം മയക്കുന്ന സൗന്ദര്യവും താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്. അതുകൊണ്ടു തന്നെ സജീവമായിരുന്ന കാലമത്രയും സമൂഹമാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും താരം. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്.

മോണിക്ക എന്നായിരുന്നു താരത്തിന്റെ സ്ക്രീൻ നെയിം. പിന്നീട് മുംതാസ് എന്നതിലേക്ക് താരം മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു പേരിലും താരം പ്രശസ്തയാണ്. സിനിമകളിൽ സപ്പോർട്ട് റോളുകളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച അഭിനയമാണ് താരം ചെറിയ വേഷങ്ങളിൽ ആണെങ്കിലും പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നു.

സിനിമകളിലെ ഗാനങ്ങളിലൂടെയാണ് താരം കൂടുതലായും പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം ഐറ്റം സോങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവിടെ മുതൽ ഇന്നോളം താരം സിനിമ അഭിനയ മേഖലയിലും ഡാൻസ് രംഗത്തും സജീവ സാന്നിധ്യമാണ്. വെറും ഡാൻസ് പെർഫോമൻസുകളിലൂടെ മാത്രമല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും മലയാള സിനിമ പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിന്നു.

2018ലെ താരം ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയത് താരത്തെ ജനകീയമാക്കുന്നതിൽ സഹായിച്ചു. മികച്ച മത്സര പ്രകടനങ്ങൾ ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചത് കൊണ്ട് തന്നെ താരം ഒരുപാട് ആരാധകരെ ബിഗ് ബോസിലൂടെ മാത്രം നേടി. കടന്നു പോകുന്ന ഓരോ മേഖലയിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം കടന്നു പോകുന്നത്. ഇത് താരത്തിന് ഒരുപാട് ആശംസകൾ നേടിക്കൊടുക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയകൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയം മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്ത് സജീവമായ താരത്തിന്റെ ഫോട്ടോസുകൾ എത്രയും പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്. വർഷങ്ങൾക്കിപ്പുറവും താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് വളരെ പെട്ടെന്ന് ആരാധകരെ കയ്യിലിടുക്കാൻ കഴിയാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മക്ക സന്ദർശിച്ച സന്തോഷത്തിൽ മക്കയിൽ നിന്നെടുത്ത സെൽഫി വീഡിയോ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിട വാങ്ങൽ ത്വവാഫ് ചെയ്തു കൊണ്ടിരിക്കുകയാണ് എന്നും ഇനി മദീന കാണാനുള്ള എക്സൈറ്റ്മെന്റ് ആണ് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply