You are currently viewing സീതാ രാമം ക്യൂട്ട് നായിക മൃനാൾ ടാക്കൂറിന്റെ കുറച്ച് സ്റ്റൈലൻ ഫോട്ടോസ് കാണാം..

സീതാ രാമം ക്യൂട്ട് നായിക മൃനാൾ ടാക്കൂറിന്റെ കുറച്ച് സ്റ്റൈലൻ ഫോട്ടോസ് കാണാം..

സ്റ്റൈലിഷ് ലുക്കിൽ മൃണാൽ താക്കൂർ… ഫോട്ടോകൾ വൈറലാകുന്നു

ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മൃണാൽ താക്കൂർ. 2012-ൽ ആണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014 മുതൽ 16 വരെ കുംകും ഭാഗ്യ എന്ന പരമ്പരയിലെ നായികാ വേഷം ആണ് താരം കൈകാര്യം ചെയ്തിരുന്നത്. ആദ്യം ടെലിവിഷൻ മേഖലകളിലെ പരമ്പരകളിലാണ് അഭിനയിച്ചത്. ശേഷം സിനിമാ മേഖലയിലെ അഭിനയത്തിലേക്ക് താരം കടക്കുകയായിരുന്നു. എന്തായാലും തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

2014ലാണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. നടി, നർത്തകി എന്നീ നിലകളിലെല്ലാം താരം 2012 മുതൽ സജീവമായി നിലകൊള്ളുന്നു. ആദ്യം മറാത്തി ഭാഷയിൽ തുടങ്ങി പിന്നീട് താരം ഹിന്ദി സിനിമകളിലേക്ക് മാറുന്നത് 2018 മുതലാണ്.

ലവ് സോണിയ എന്ന നാടകത്തിലൂടെ ആണ് താരം ഹിന്ദി സിനിമകളിലേക്ക് മാറിയത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷവും ആരാധകർ സ്വീകരിക്കുകയും ചെയ്തു. സൂപ്പർ 30, ബട്‌ല ഹൗസ് , ധമാക്ക , ജേഴ്‌സി എന്നീ ചിത്രങ്ങളിൽ താരം അഭിനയിക്കുകയും മികച്ച കരഘോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ രംഗത്തും ഒരുപടി മുന്നിൽ തന്നെയാണ്. കെസി കോളേജിൽ നിന്നാണ് താരം മാസ് മീഡിയ പഠിച്ചത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ സ്റ്റാർ പ്ലസ് സീരീസായ മുജ്സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരമ്പരയിൽ മോഹിത് സെഹ്ഗാലിനൊപ്പം ഗൗരി ഭോസ്ലെയായി താക്കൂർ ഒരു പ്രധാന വേഷം ചെയ്ത്തിരുന്നു. ആദ്യ പരമ്പരയിലെ മികച്ച അഭിനയം കൊണ്ടാണ് താരം മേഖലയിൽ സജീവമായി നില നിന്നത്.

താരത്തിന്റെ രണ്ടാമത്തെ മറാത്തി ചിത്രം സുരാജ്യ ആയിരുന്നു , മേൽ താരം ഡോക്ടർ സ്വപ്ന എന്ന കഥാപാത്രത്തെ വളരെ മനോഹരമായും പക്വമായും അവതരിപ്പിച്ചു. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

2022 മെയ് 13 ന് റിലീസ് ചെയ്യാനിരിക്കുന്ന മൾട്ടി-സ്റ്റാർ കോമഡി ആൻഖ് മിക്കോളിയിൽ അഭിമന്യു ദസ്സാനി , പരേഷ് റാവൽ എന്നിവർക്കൊപ്പം താരം ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. താരത്തിന്റെ തെലുങ്കിലെ അരങ്ങേറ്റം ഹനു രാഘവപുടിയുടെ സീതാ രാമത്തിൽ ദുൽഖർ സൽമാനൊപ്പം മികവ് പുലർത്തി. എന്തായാലും ഇതുവരെയുള്ള വേഷങ്ങളെ വളരെ മനോഹരമായ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ വരാനിരിക്കുന്ന സിനിമകലെയും വലിയ ആരവത്തോടെയാണ് കാത്തിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ സ്റ്റൈലൻ ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സജീവമായി താരം സോഷ്യൽ മീഡിയ ഇടങ്ങളെ ഉപയോഗിക്കുകയും തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. സജീവമായ ആരാധക വൃന്ദങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുള്ളത്. ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply