അക്ഷയ് കുമാർ ചിത്രം സെൽഫിയിലെ ടീസർ റിലീസായി….
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ ‘സെല്‍ഫി’യുടെ ടീസർ പുറത്ത് വിട്ടു. സിനിമ ഫെബ്രുവരി 24ന് തിയറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദി പതിപ്പില്‍ പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്.

ധർമ്മ പ്രൊഡക്ഷൻസ് ,പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് , കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറിനും ഇമ്രാൻ ഹാഷ്മിക്കും പുറമെ ഡയാന പെന്റി ,നുഷ്രത്ത് ബറൂച്ച എന്നിവരും അഭിനയിക്കുന്നു. അഭിനേതാക്കൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരായത്തു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്.

ഒരു ഇന്ത്യൻ വംശജനായ കനേഡിയൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ് അക്ഷയ് കുമാർ. 30 വർഷത്തെ അഭിനയ ജീവിതത്തിൽ 100-ലധികം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു , കൂടാതെ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും രണ്ട് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ അദ്ദേഹത്തിന് ഇന്ത്യാ ഗവൺമെന്റിൽ നിന്ന് 2009-ൽ ലഭിച്ചു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് കുമാർ. 2015 മുതൽ 2020 വരെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെയും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെയും പട്ടികയിൽ കുമാറിനെ ഫോർബ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സിനിമയുടെ ടീസർ ആണ് റിലീസ് ആയിരിക്കുന്നത്. ടീസറിൽ കുടിയേ നീ തെരി എന്ന വീഡിയോ ഗാനത്തിലേക്കുള്ള സൂചനയുമുണ്ട്.

ഗാന രംഗങ്ങളിൽ മൃനാൽ ടാക്കൂർ അതിഥി വേഷത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. കിടിലൻ രംഗങ്ങളിൽ ആണ് മൃനാൽ ടാക്കൂർ പ്രത്യക്ഷപ്പെടുന്നത് എന്നത് ടീസറിൽ നിന്നും മനസ്സിലാകുന്നുണ്ട്. ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുന്ന താരമാണ് മൃണാൾ ടാക്കൂർ. 2012-ൽ ടെലിവിഷൻ പ്രോഗ്രാം മുജ്‌സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരിപാടിയിലൂടെയാണ് തരാൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.