You are currently viewing സീതാരാമം നായിക ഇനി അക്ഷയ് കുമാറിനൊപ്പം.. ഹോട്ട് ലുക്കിൽ ബോളിവൂഡ്‌ ചിത്രം സെല്‍ഫിയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്തു..

സീതാരാമം നായിക ഇനി അക്ഷയ് കുമാറിനൊപ്പം.. ഹോട്ട് ലുക്കിൽ ബോളിവൂഡ്‌ ചിത്രം സെല്‍ഫിയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്തു..

ബോളിവൂഡ്‌ ചിത്രം സെല്‍ഫിയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്തു

അക്ഷയ്കുമാർ, ഇമ്രാൻ ഹാഷിമി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന സെൽഫി എന്ന ചിത്രത്തിലേ പുതിയ ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. കുടിയാനി തേരി എന്ന ഈ ഗാനത്തിൽ അക്ഷയ് കുമാറിനൊപ്പം മൃണാൾഡോയും ഗാനരംഗങ്ങളിൽ എത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാവുകയാണ്. 2018 ൽ പുറത്തുവന്ന പ്രൊഫെസിയുടെ കുടിയനി തേരി എന്ന ഗാനത്തിലെ റീ ക്രിയേഷൻ ആണ് സെൽഫിയിലെ പുതിയ ഗാനം.

ചിത്രത്തിൽ ആദ്യം പുറത്തുവിട്ട മെയിൻ കിലാടി എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആ പാട്ടിനും ലഭിച്ചു എന്നത് ശ്രദ്ധേയമാണ് ഇപ്പോൾ പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനവും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.

ഡയാന, നുസ്രത്ത് ബരൂച്ച എന്നിവർ നായികമാർ ആകുന്ന ചിത്രത്തിൽ ഭൂമി പദ്നേക്കർ, ദീപിക ഖന്ന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് എന്നത് സിനിമാ പ്രേക്ഷകർക്കിടയിൽ ഈ സിനിമയുടെ വിശേഷങ്ങളെ മുഴുവൻ സജീവമാക്കുകയാണ്. കാരണം അഭിനേതാക്കൾ ഓരോരുത്തരും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുള്ളവരും നേരത്തെ മികച്ച അഭിനയ മുഹൂർത്തങ്ങൾ നൽകിയവരും ആണ്.

അടിമുടി മാറ്റവുമായി ഒരു പുതിയ ലുക്കിലാണ് അക്ഷയ്കുമാറിനൊപ്പം മൃനാൽ ടാകൂർ ഗാനരംഗങ്ങളിൽ എത്തുന്നത്. ദുൽഖർ സന്മാർ നായകനായി പുറത്തിറങ്ങിയ സീതാരാമം എന്ന സിനിമയിലൂടെ ലോകപ്രശസ്തി നേടിയ താരമാണ് മൃണാൾ. അതിനുമുമ്പും ശേഷവും ഒരുപാട് ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളിലൂടെ ലോക സിനിമ ആരാധകർക്കിടയിൽ താരം സജീവമായി നിലനിൽക്കുകയും ചെയ്യുകയാണ്.

എന്തായാലും പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ സെൽഫിക്ക് വേണ്ടി കാത്തിരിക്കുന്നത്. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ നൽകുന്ന സൂചന പൃഥ്വിരാജ് സുരാജ് മൂടും തകർത്ത് അഭിനയിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമയായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. എന്തായാലും മലയാളത്തിൽ വലിയ കളക്ഷൻ നേടിയ ഈ സിനിമക്ക് ഹിന്ദിയിലും വിജയം നേടാൻ കഴിയും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

Leave a Reply