You are currently viewing ഭയം പിടികൂടി… അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും… ഇനി കലോത്സവത്തിനില്ല… പഴയിടം…

ഭയം പിടികൂടി… അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും… ഇനി കലോത്സവത്തിനില്ല… പഴയിടം…

ഭയം പിടികൂടി… അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും… ഇനി കലോത്സവത്തിനില്ല… പഴയിടം

സ്കൂൾ പഠന കാലത്തും അധ്യാപന മേഖലയിൽ തിളങ്ങി നിൽക്കുന്നവർക്കും എല്ലാം ഒരുപാട് വർഷങ്ങൾക്കപ്പുറവും ഓർത്തെടുക്കാൻ കഴിയുന്ന വലിയ ഒരു ആഘോഷമാണ് കലോത്സവങ്ങൾ. കലോത്സവ വേദിയിലെ നിറച്ചാർത്തുകളും വർണ്ണ ചാരുതകളും കലാ മാമാങ്കത്തിന്റെ ചൂരും ചൂടും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പരക്കാറുണ്ട്. എന്നാൽ കഴിഞ്ഞദിവസം അവസാനിച്ച കലോത്സവവേദിയിൽ നിന്ന് 16 വർഷത്തിനിപ്പുറം കലാമാങ്കത്തിന്റെ അടുക്കളയിൽ നിന്നും പുറത്തുവരുന്നത് അത്ര രുചികരമായ വാർത്തയല്ല.

കഴിഞ്ഞ 16 വർഷമായി കലോത്സവ ദിവസങ്ങളിൽ അടുക്കളക്ക് ചുക്കാൻ പിടിച്ചിരുന്നത് പഴയിടം മോഹനൻ നമ്പൂതിരിയായിരുന്നു. എന്നാൽ ഇനി മുതലുള്ള കലോത്സവങ്ങളിൽ താൻ അടുക്കളയിൽ ഉണ്ടാകില്ല എന്നും തന്നെ ഭയം പിടികൂടിയിരിക്കുന്നു എന്നും മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിരിക്കുകയാണ്. വളരെ അത്ഭുതത്തോടെയും ഒരു ചെറിയ ഞെട്ടലോടെയും അല്ലാതെ ഈ വാർത്തയെ ഒരാൾക്കും കേൾക്കാൻ കഴിയില്ല.

‘ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകൾ. എന്നാൽ പുതിയ കാലത്തിന്റെ വൈതാളികർ ആരോപണവുമായി മുന്നോട്ടു വരുമ്പോൾ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളിൽ ഞാൻ ഉണ്ടാകില്ല. ഞാൻ വിടവാങ്ങുന്നു.’ എന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇപ്രാവശ്യവും റെക്കോർഡ് ഭക്ഷണവിതരണം ആണ് കലോത്സവ വേദികളിൽ നടന്നിട്ടുള്ളത്.

അതുകൊണ്ടുതന്നെ അതിന് തൊട്ടു പിറകെയുള്ള ഈ ഒരു പ്രസ്താവന ഏവരെയും ആകാംക്ഷ ഭരിതരാക്കുകയാണ്. അത് മാംസാഹാരം വിതരണം ചെയ്തില്ല എന്ന വിമർശനത്തിന്റെ പേരിൽ തന്നെയാണ് എന്ന് മനസ്സിലാക്കാം. കഴിഞ്ഞ 16 വർഷമായി കലോത്സവത്തിന് ഭക്ഷണം പാകംചെയ്യുന്നത് പഴയിടത്തിന്റെ സംഘമാണ് എന്നതും ഈ വാക്കുകൾക്ക് പ്രചാരം കൂട്ടുകയാണ്. വിവാദം കാര്യമാക്കുന്നില്ലെന്നും ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാരാണെന്ന് വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

എങ്കിലും അടുക്കള നിയന്ത്രിക്കുന്നതിൽ ഭയമുണ്ടായതിനാൽ പിന്മാറുകയാണെന്നാണ് മോഹനൻ നമ്പൂതിരി ഇപ്പോൾ പറയുന്നത്. ഈ വർഷത്തെ കലോത്സവത്തിൽ റെക്കോർഡ് ഭക്ഷണ വിതരണമാണ് നടന്നത്. കലോത്സവം ആരംഭിക്കുന്നതിന്റെ തലേന്നു രാത്രി മുതൽ അവസാനിക്കുന്നതു വരെ 1,94,800 പേർക്കാണു ഭക്ഷണം വിളമ്പിയത്. കഴിഞ്ഞ വർഷങ്ങളിലെ ഭക്ഷണ വിതരണത്തിന്റെ റെക്കോർഡ് ഈ വർഷം ഭേദിച്ച സാഹചര്യത്തിൽ തന്നെ ഇത്തരമൊരു വിടവാങ്ങൽ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്..

Leave a Reply