You are currently viewing ക്യൂട്ട് ഫാമിലി 🥰 മിയ ജോർജിന്റെ കുഞ്ഞിനും ഭർത്താവിനുമൊപ്പമുള്ള ക്യൂട്ട് ഫോട്ടോസ് വൈറലാവുന്നു 👌😍

ക്യൂട്ട് ഫാമിലി 🥰 മിയ ജോർജിന്റെ കുഞ്ഞിനും ഭർത്താവിനുമൊപ്പമുള്ള ക്യൂട്ട് ഫോട്ടോസ് വൈറലാവുന്നു 👌😍

മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് മിയ ജോർജ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയായും മോഡലായും തിളങ്ങിയ താരം ടെലിവിഷനിൽ നിന്നാണ്  സിനിമ ലോകത്തേക്ക് കടന്നുവരുന്നത്.

അൽഫോൻസാമ്മ, കുഞ്ഞാലിമരയ്ക്കാർ എന്നീ സീരിയലിൽ സപ്പോർട്ടിംഗ് റോളിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ് താരം. ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. 2010 ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകുകയും വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെയും താരം നായികയായും മറ്റും അഭിനയിച്ചിട്ടുണ്ട്. ചേട്ടായിസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, ഡ്രൈവിംഗ് ലൈസൻസ്, ഹായ് അയാം ടോണി, അനാർക്കലി,  ബോബി, ഷെർലക് ടോംസ്, പരോൾ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

അമരകാവ്യം എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ  അരങ്ങേറുന്നത്. 2014 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമ ആണിത്. താരം ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഉങ്കരള രമ്പാബു എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ  അരങ്ങേറിയത്. ഭാഷകൾക്കതീതമായി താരത്തിന് ആരാധാകരുണ്ടാവാനുള്ള കാരണം ഇതാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ കുടുംബത്തിന്റെ സന്തോഷം നിമിഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ ഫാമിലി ഫോട്ടോയാണ്. കുഞ്ഞു ലൂക്കയുടെ ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുള്ളത്. വളരെ ക്യൂട്ട് ആയി പ്രസവനന്തരം താരത്തെ കാണാൻ സാധിക്കുന്നു എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

Miya
Miya
Miya
Miya
Miya
Miya
Miya
Miya
Miya

Leave a Reply