
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലും ആണ് മെഹ്രീൻ കൗർ പിർസാദ. പ്രധാനമായും തെലുങ്ക്, തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. 2016 ൽ കൃഷ്ണ ഗാഡി വീര പ്രേമ ഗാഥ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇന്നോളം പ്രേക്ഷക പിന്തുണ താരം നേടിയിട്ടുണ്ട്.

2017 ൽ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച താരം 2017 ൽ നെഞ്ചിൽ തുണിവിരുന്തൽ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അഭിനയം ആരംഭിച്ചത്. 2016മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. പത്താമത്തെ വയസ്സിൽ ആണ് താരം തന്റെ ആദ്യ റാമ്പ് വാക്ക് നടത്തിയത്. സൗന്ദര്യ മത്സരത്തിൽ കസൗലി രാജകുമാരി എന്ന പദവി താരം നേടുകയും ചെയ്തിരുന്നു.

പിന്നീട് മിസ് പേഴ്സണാലിറ്റി സൗത്ത് ഏഷ്യ കാനഡ 2013 ൽ ടൊറന്റോയിലും താരം കിരീടമണിഞ്ഞിട്ടുണ്ട്. താരം കാനഡയിലും ഇന്ത്യയിലും നിരവധി വാണിജ്യ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡവ്, നിക്കോൺ, പിയേഴ്സ്, തംസ് അപ്പ് എന്നിവയെല്ലാം ശ്രദ്ധേയമായവയാണ്. കടന്നുചെന്ന എല്ലാ മേഖലയും വിജയങ്ങൾ ആക്കാൻ താരത്തിന് കഴിഞ്ഞു എന്ന് ചുരുക്കം.

കൃഷ്ണ ഗാഡി വീര പ്രേമ ഗാധ എന്ന തെലുങ്ക് ചിത്രത്തിലെ മഹാലക്ഷ്മി എന്ന കഥാപാത്രത്തെ ആണ് താരം ആദ്യമായി അവതരിപ്പിക്കുന്നത്. തുടർന്ന് താരത്തിന് ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കുകയും ലഭിച്ച അവസരങ്ങളിലൂടെ മികച്ച പ്രേക്ഷക പിന്തുണ നേടാൻ മാത്രം അഭിനയ വൈഭവം താരം കാഴ്ചവെക്കുകയും ചെയ്തു. തെലുങ്ക് ഹിന്ദി തമിഴ് പഞ്ചാബി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തരംഗം ആകാറുണ്ട്. ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോഷൂട്ട്കൾക്ക് പിന്നാലെയാണ് ആരാധകർ. വളരെ പെട്ടെന്നാണ് താരത്തിന് ഫോട്ടോകൾ തരംഗമായത്.

മെഹ്റീൻ പിർസാദയുടെ അതിശയകരമായ ഫോട്ടോഷൂട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷക ലോകമൊന്നടങ്കം. ഭംഗിയുള്ള മെലിഞ്ഞ സൗന്ദര്യമുള്ള താര സുന്ദരിയാണ് മെഹ്‌റീൻ. ശോഭനവും ശാന്തവുമായ നിറങ്ങളിൽ താരം മനോഹരമായി കാണപ്പെടുന്നു. മുമ്പെങ്ങുമില്ലാത്തവിധം താരം ശാന്തതയെയും സൗന്ദര്യത്തെയും അടയാളപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത പാറ്റേണുകളുള്ള മൾട്ടി-കളർ വൺ-ഷോൾഡർ ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. വസ്ത്രത്തിൽ തോളിലും അലങ്കാരങ്ങളുണ്ട്. ലളിതമായ സ്റ്റഡുകളും ഗോൾഡൻ കളർ വാച്ചും ഉപയോഗിച്ച് ഇതുവരെ ഇല്ലാത്ത ഒരു പ്രത്യേക സൗന്ദര്യ അനുഭൂതിയാണ് ഈ ഫോട്ടോകളിലൂടെ താരം പ്രേക്ഷകർക്ക് നൽക്കാൻ ഉദ്ദേശിച്ചത്.









