You are currently viewing ‘നിങ്ങളാണ് എന്നെ ശക്തയാക്കുന്നത്, ഇപ്പോള്‍ തന്നെ പകുതി ജയിച്ചു കഴിഞ്ഞു’; പുതിയ തുടക്കത്തെ കുറിച്ചും മേഘ്ന!

‘നിങ്ങളാണ് എന്നെ ശക്തയാക്കുന്നത്, ഇപ്പോള്‍ തന്നെ പകുതി ജയിച്ചു കഴിഞ്ഞു’; പുതിയ തുടക്കത്തെ കുറിച്ചും മേഘ്ന!

‘നിങ്ങളാണ് എന്നെ ശക്തയാക്കുന്നത്, ഇപ്പോള്‍ തന്നെ പകുതി ജയിച്ചു കഴിഞ്ഞു’; പുതിയ തുടക്കത്തെ കുറിച്ചും മേഘ്ന!

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് മേഘനാ രാജ്. മലയാളം കന്നട എന്നീ ഭാഷകളിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം ഈ ഭാഷകൾക്ക് പുറമേ തെലുങ്ക് തമിഴ് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു. യക്ഷിയും ഞാനും എന്ന മലയാള സിനിമയിലൂടെയാണ് താരം മലയാളത്തിൽ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്.

സിനിമയിൽ സജീവമായി നിലകൊള്ളുന്ന സമയത്ത് ആയിരുന്നു താരത്തിന്റെ ഭർത്താവിന്റെ അകാലമരണം. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളെ ഞെട്ടിക്കുന്ന തരത്തിലുള്ള വാർത്തയായിരുന്നു ഭർത്താവ് സിനിമ താരവും ആയിരുന്നു ചിരഞ്ജീവി സർജയുടെ മരണം. തന്റെ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുന്ന സമയത്ത് ആയിരുന്നു ഭർത്താവിന്റെ മരണം സംഭവിച്ചത്.

കന്നഡ സിനിമ ഇൻഡസ്ട്രി ഒന്നടങ്കം ഞെട്ടിയ സംഭവമായിരുന്നു യുവതാരത്തിന്റെ മരണം. ആ സമയത്ത് മേഘന രാജ് പൂർണ്ണ ഗർഭിണിയായിരുന്നു. പക്ഷേ ആ അവസ്ഥയെ തരണം ചെയ്തു ഇപ്പോൾ ജീവിതം മുന്നോട്ടു നയിക്കുകയാണ് മേഘനാരാജ്. പുതുതലമുറക്ക് ഒരു മോട്ടിവേഷൻ എന്ന രൂപത്തിലാണ് താരത്തിന്റെ ജീവിതം. ഇത്രയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മന വിഷമവും ഉണ്ടായിട്ടും തന്റെ ജീവിതവുമായി താരം മുന്നോട്ടുപോവുകയാണ്.

സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ഭർത്താവിന്റെ മരണശേഷം വിവാഹ ആനിവേഴ്സറി ഫോട്ടോകൾ അടക്കം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. കുട്ടി റയാൻ ന്റെ ഫോട്ടോകൾ താരം സാധാരണയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ജീവിതവിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകർ എന്നും അറിയാറുണ്ട്.

താരം ഈ അടുത്തിടെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അതിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിനെ പരിചയപ്പെടുത്തിക്കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ പലരും ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയ ഒരു വീഡിയോ അടുത്ത് പങ്കുവെക്കുകയുണ്ടായി. അതിൽ താരത്തോട് പലരും പല രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. എല്ലാത്തിനും കൃത്യമായ മറുപടി താരം നൽകുകയും ചെയ്തു.

അതിലൊരാൾ ഇത്രയും വിഷമങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് ജീവിതത്തിൽ തരണം ചെയ്തത് എന്ന് ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്. ഉപദേശം നൽകാൻ ഞാൻ ആരുമല്ല. എന്നാലും എന്റെ സ്വന്തം അനുഭവം വെച്ചുകൊണ്ട് പറയുകയാണ്. വിഷമങ്ങൾ ജീവിത സഹചമാണ്. ആ സമയത്ത് ഉയർത്തെഴുന്നേൽക്കുകയല്ലാതെ വേറെ വഴിയില്ല.

എന്റെ ഏറ്റവും വലിയ സ്ട്രെങ്ത് എന്നുള്ളത് ഇപ്പോൾ എന്റെ അമ്മയാണ്. ഞാൻ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എന്നിരുന്നാലും ഇപ്പോൾ ഞാൻ പാതി വിജയിച്ചിരിക്കുകയാണ്. എന്റെ വിജയത്തിന് പിന്നിലുള്ള കാരണം നിങ്ങളാണ്. ഇനിയും ആ പിന്തുണ പ്രതീക്ഷിക്കുന്നു എന്ന് താരം വീഡിയോയിൽ ആരാധകരോട് പറയുകയും ചെയ്തു.

Leave a Reply