You are currently viewing റംഭയോടും നഗ്മയോടും ഹെയർ സ്റ്റൈലിൽ വരെ മത്സരം, ഇന്ന് അവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കൾ: മീന മനസ്സ് തുറക്കുന്നു.

റംഭയോടും നഗ്മയോടും ഹെയർ സ്റ്റൈലിൽ വരെ മത്സരം, ഇന്ന് അവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കൾ: മീന മനസ്സ് തുറക്കുന്നു.

മലയാള സിനിമാ മേഖലയിലെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള അഭിനേത്രിയാണ് മീന. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു താരത്തിന്റെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ താരം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യം നേടി. 2006 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് താരം തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത്. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു താരത്തിന്റെ മലയാളത്തിലെ ആദ്യ ചിത്രം. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാള ചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്.

തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ താരത്തിന് ലഭിച്ചു. മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് താരത്തിന്റെ തമിഴിലെ വിജയം നേടിയ ചിത്രങ്ങൾ. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ച വച്ചത്. താരം നായികയായ കഥ പറയുമ്പോൾ എന്ന ചിത്രം മലയാളത്തിൽ വൻ വിജയം നേടിയിരുന്നു.

തുടർന്ന് കുശേലൻ എന്ന പേരിൽ തമിഴിലും കഥാനായകുഡു എന്ന പേരിൽ കന്നഡയിലും ഈ ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ഇവയിലും താരം തന്നെയായിരുന്നു നായിക. ഓരോ ചിത്രങ്ങളിലൂടെയും വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് നേടാനായത്. എന്തായാലും ഇപ്പോൾ വർഷങ്ങളായി മലയാള സിനിമയിലും ഇതര ഭാഷകളിലും താരം സജീവമായി അഭിനയിക്കുന്നു. ഇപ്പോൾ താരം തന്നെ കരിയറിന്റെ ആദ്യ സമയത്തുണ്ടായിരുന്ന മനോഭാവത്തെ കുറിച്ചാണ് പറയുന്നത്.

റംഭയോടും നഗ്മയോടും ഹെയർ സ്റ്റൈലിൽ വരെ മത്സരം ഉണ്ടായിരുന്നു എന്നും ആരാണ് സെറ്റിലേക്ക് ആദ്യം എത്തുന്നത്, ആരാണ് നന്നായി അഭിനയിക്കുന്നത് എന്ന തരത്തിൽ എല്ലാം ചിന്തകൾ ഉണ്ടായിരുന്നു എന്നും ഒരാളെക്കാൾ നന്നായി അഭിനയിക്കാൻ ശ്രമിച്ചിരുന്നു എന്നുമാണ് താരം പറയുന്നത്. അങ്ങനെ ഒരു ചിന്ത തന്നെ മനസ്സിൽ ഉണ്ടായിരുന്നു എന്നും എന്നാൽ ഇന്ന് അവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കൾ ആണ് എന്നും താരം പറയുകയാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply