You are currently viewing കുറച്ച് പേരോട് ഞാൻ കൂടുതൽ കംഫർട്ടാണ്, അങ്ങനെ ഒരാളാണ് മോഹൻലാൽ, എന്റെ താൽപര്യങ്ങൾ കഴിവ് എല്ലാം മോഹൻലാൽ മനസിലാക്കിയിരുന്നു: നടി മീന പറഞ്ഞത്.

കുറച്ച് പേരോട് ഞാൻ കൂടുതൽ കംഫർട്ടാണ്, അങ്ങനെ ഒരാളാണ് മോഹൻലാൽ, എന്റെ താൽപര്യങ്ങൾ കഴിവ് എല്ലാം മോഹൻലാൽ മനസിലാക്കിയിരുന്നു: നടി മീന പറഞ്ഞത്.

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മിന്നും താരങ്ങളിലൊരാളാണ് മീന. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലായി ഒരുപാട് സിനിമകളിൽ അഭിനയിച്ച പ്രേക്ഷകപ്രീതി കരസ്ഥമാക്കിയ താരം തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

ബാല വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ താരത്തിന്റെ മകൾ ബാലതാരമായി സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുകയാണ്. സൗത്ത് ഇന്ത്യൻ സിനിമകൾക്ക് പുറമേ ബോളിവുഡ് സിനിമയിൽ അഭിനയിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മൂന്നു ദശാബ്ദമായി താരം അഭിനയ ലോകത്ത് സജീവമായി നില കൊള്ളുന്നത്. ഇന്നും താരത്തിന് കൈനിറയെ അവസരങ്ങളാണ്.

താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി കാണാൻ സാധിക്കുന്നുണ്ട്. തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും ഇഷ്ടപ്പെട്ടോ കളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഇന്റർവ്യൂ കളിലും താരം പ്രത്യക്ഷപ്പെട്ടതായി നമുക്ക് കാണാൻ സാധിക്കും. തന്റെ അഭിപ്രായങ്ങളും നിലപാടുകളും താരം വളരെ വ്യക്തമായി തുറന്നുപറയുകയും ചെയ്യാറുണ്ട്.

മലയാളത്തിലെ പ്രശസ്ത താരം മോഹൻലാലിനോടൊപ്പം താരം ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മോഹൻലാൽ മീന എന്നീ കോമ്പോ മലയാള സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട കൊമ്പോ ആണ്. ഇവർ ഒരുമിച്ച് ഒരുപാട് സിനിമകൾ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി ജിത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയിലും, ഈ അടുത്ത് പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന സിനിമയിലും മോഹൻലാൽ മീന കോമ്പിനേഷൻ ആണ് ക്യാമറക്കു മുന്നിൽ എത്തിയത്.

മോഹൻലാലിനൊപ്പമുള്ള തന്റെ അഭിനയം ഇപ്പോൾ താരം ഒരഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. താരം മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്..
എനിക്ക് അഭിനയിക്കാൻ ഏറ്റവും കൂടുതൽ കംഫർട്ട് ആയി തോന്നിയ വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ കൂടുതൽ സെക്യൂരിറ്റി ഫീൽ ചെയ്യുന്നുണ്ട്. ഏത് സിറ്റുവേഷൻ ആയാലും വളരെ കൂളക്കാൻ ആണ് താരം ശ്രമിക്കാറുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ മടി വരാറില്ല എന്നും താരം കൂട്ടിച്ചേർത്തു.

1982 ൽ നെഞ്ചങ്കൾ എന്ന തമിഴ് സിനിമയിൽ ബാല താരാ വേഷം കൈകാര്യം ചെയ്ത് കൊണ്ട് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീന. പിന്നീട് നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം സൗത്ത് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ സ്റ്റാറുകളുടെ കൂടെ താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്ലേ ബാക്ക് സിംഗർ എന്ന നിലയിലും ഡബ്ബിങ് ആർട്ടിസ്റ് എന്ന നിലയിലും താരം തിളങ്ങി നിന്നിട്ടുണ്ട്.

Leave a Reply