You are currently viewing കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നില്‍ക്കുന്ന കാവ്യ; ഇന്ന് അമ്മയല്ലേയെന്ന് ആരാധകര്‍, വൈറലായി ചിത്രം!

കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നില്‍ക്കുന്ന കാവ്യ; ഇന്ന് അമ്മയല്ലേയെന്ന് ആരാധകര്‍, വൈറലായി ചിത്രം!

മലയാള സിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്. തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രങ്ങളും വളരെ പരിപൂർണ്ണമായ രൂപത്തിലാണ് താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ വളരെയധികം പ്രേക്ഷകരെ പെട്ടെന്ന് നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ട വേഷങ്ങളിലെല്ലാം താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു.

സിനിമയിൽ പഴയതു പോലെ സജീവമല്ലെങ്കിലും ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു താരം. അതു പോലെ തന്നെയാണ് കാവ്യാ മാധവനും മികച്ച ഒരുപാട് വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ഇന്നും താരം നില നിൽക്കുന്നുണ്ട്. ഇപ്പോഴും മലയാളികൾക്കിടയിൽ താര കുടുംബത്തിന് ആരാധകർ ഏറെയാണ്.

ബാലതാരമായി തുടക്കം കുറിച്ച മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടി കാവ്യാ മാധവൻ.ഇരുവരും ദാമ്പത്യത്തിലേക്ക് കടന്നത് വലിയ ഇഷ്ടത്തോടു കൂടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ ഒരുപാട് വിമർശനങ്ങളും ഒരുപാട് ട്രാജഡികളും ഉണ്ടായിയെങ്കിലും ഇപ്പോൾ ഇരുവരും വളരെ സമാധാനത്തോടെയാണ് മക്കളോടൊപ്പം ജീവിക്കുന്നത്. ഒരുപാട് വിമർശനങ്ങളും മറ്റും ഇവർക്കെതിതിരെ ഉണ്ടായിട്ടുണ്ട്.

എങ്കിലും താരത്തിന്റെ ഫാമിലി ഫോട്ടോ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലാകാറുള്ളത്. വളരെ പെട്ടെന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകളും താഴെ ലഭിക്കാറുണ്ട്. മീനാക്ഷി ദിലീപിന്നും കാവ്യക്കും ഒപ്പമാണ് എന്നതും എപ്പോഴും വാർത്തകളിൽ വരാറുള്ളതാണ്. കാവ്യയും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ കാവ്യയുടെ ഒരു പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഒപ്പം തന്നെ മഹാലക്ഷ്മിക്ക് ഒപ്പമുള്ള പുതിയ ചിത്രവുമുണ്ട്. കാവ്യാമാധവന്റെ പേരിലുള്ള ഒരു ഫാന്‍സ്‌ പേജിലാണ് ചിത്രം വന്നിരിക്കുന്നത്. ചിരിച്ച്‌ വളരെ സന്തോഷവതിയായാണ് കാവ്യയെ ഫോട്ടോകളിൽ കാണുന്നത്. ഒരുപാട് പേരാണ് ഫോട്ടോക്ക് താഴെ കമന്റുകൾ ആയി എത്തിയിരിക്കുന്നത്. ‘മീനാക്ഷിയെ എടുത്ത് നടന്നു അന്ന്. ഇന്നോ മീനാക്ഷിയുടെ അമ്മയും’ എന്ന് തുടങ്ങിയുള്ള കമന്റുകളും കാണാനുണ്ട്. എന്തായാലും കാവ്യ മീനാക്ഷിയെയും മഹാലക്ഷ്മിയെയും എടുത്ത് നിൽക്കുന്ന രണ്ട് വ്യത്യസ്ത കാലങ്ങളിൽ എടുത്ത ഫോട്ടോകൾക്ക് നിറഞ്ഞ പ്രേക്ഷക പിന്തുണ ലഭിച്ചിരിക്കുകയാണ്.

Leave a Reply