You are currently viewing ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുകയാണ് നല്ലത്’; അങ്ങനെ തനിക്ക് നിര്‍ത്തേണ്ടി വന്നാല്‍..: മഞ്ജു വാര്യര്‍ പറയുന്നു…

ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുകയാണ് നല്ലത്’; അങ്ങനെ തനിക്ക് നിര്‍ത്തേണ്ടി വന്നാല്‍..: മഞ്ജു വാര്യര്‍ പറയുന്നു…

ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുകയാണ് നല്ലത്’; അങ്ങനെ തനിക്ക് നിര്‍ത്തേണ്ടി വന്നാല്‍..: മഞ്ജു വാര്യര്‍ പറയുന്നു…

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്ന നടിയാണ് മഞ്ജു വാര്യർ. അത് കൊണ്ട് തന്നെയാണ് താരം മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയി തുടരുന്നത്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിയും. വ്യത്യസ്തമായ കഥാപാത്രങ്ങൾ അതിന്റെ പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിനു ഇതുവരെയും സാധിച്ചിട്ടുണ്ട്.

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് മഞ്ജുവാര്യർ എന്ന് പറഞ്ഞാൽ തെറ്റാവില്ല. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെയും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്.

നടൻ ദിലീപുമായുള്ള വിവാഹവും, വർഷങ്ങൾക്കു ശേഷം ഉണ്ടായ ഞെട്ടിക്കുന്ന തരത്തിലുള്ള വിവാഹ മോചനവും, മകളുമായുള്ള അകൽച്ചയും തുടങ്ങിയവ താരത്തിന്റെ ജീവിതത്തെ സാരമായി ബാധിച്ചുങ്കിലും തരണം ചെയ്തു ഇന്ന് സിനിമയിൽ സജീവമായി തുടരുകയാണ്. താരം തന്റെ 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് നിർത്തി വെച്ച അഭിനയം 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് വീണ്ടും തുടങ്ങിയത്.

16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. മികച്ച അഭിപ്രായം താരത്തിന് തുടർത്താൻ കഴിഞ്ഞു. ഇപ്പോൾ അഭിനയ മേഖലയിൽ താരം സജീവമാണ്. കെയർ ഓഫ് സൈറാബാനു, ഉദാഹരണം സുജാത, മോഹൻലാൽ, ഒടിയൻ, ലൂസിഫർ, അസുരൻ, പ്രതിപൂവൻകോഴി, ദി പ്രീസ്റ്റ്, മരക്കാർ അറബിക്കടലിലെ സിംഹം, ജാക്ക് ആൻഡ് ജിൽ മേരെ ആവസ് സുണോ, ലളിതം സുന്ദരം തുടങ്ങിയ നിരവധി മികച്ച ചിത്രങ്ങൾ ആണ് താരം രണ്ടാം വരവിൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ സിനിമ അജിത്തിന്റെ കൂടെയുള്ള തുനിവ് ആണ്. അതിന്റെ പ്രമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ടപ്പോൾ താരം അഭിനയ ജീവിതത്തെ കുറിച്ചുള്ള തന്റെ വീക്ഷണം പറയുകയാണ്. പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ലോകത്തൊട്ടാകെ താരത്തിന് ആരാധകർ ഉണ്ടായതുകൊണ്ട് വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കുന്നത്. അഭിനയത്തെ കുറിച്ച് പറഞ്ഞാല്‍, ഞാന്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്പോള്‍ നിര്‍ത്തുന്നതാണ് നല്ലത് എന്നും ഒരു പക്ഷെ ഭാവിയില്‍ ഞാനൊരു കൊറിയോഗ്രാഫറായി സിനിമയിലേക്ക് വരുമായിരിക്കും എന്നും താരം പറഞ്ഞു.

Leave a Reply