You are currently viewing കല്യാണ ദിവസം മാത്രമേ ഞാൻ എന്റെ സ്വർണ്ണം ഇട്ടിട്ടുള്ളു. പിന്നെ ഞാനത് ഇതുവരെ കണ്ടിട്ടേയില്ല.. എല്ലാം കൊണ്ട് പോയി പണയം വച്ചു; പൊട്ടിക്കരഞ്ഞ് മഞ്ചു പത്രോസ്

കല്യാണ ദിവസം മാത്രമേ ഞാൻ എന്റെ സ്വർണ്ണം ഇട്ടിട്ടുള്ളു. പിന്നെ ഞാനത് ഇതുവരെ കണ്ടിട്ടേയില്ല.. എല്ലാം കൊണ്ട് പോയി പണയം വച്ചു; പൊട്ടിക്കരഞ്ഞ് മഞ്ചു പത്രോസ്

മറിമായം എന്ന സിറ്റ്കോമിലെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മഞ്ചു പത്രോസ് . അളിയൻ vs അളിയൻ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് (സ്പെഷ്യൽ ജൂറി അവാർഡ്) താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മുപ്പതിലധികം മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2020 ജനുവരി മുതൽ മലയാള റിയാലിറ്റി ടിവി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സരിച്ചിരുന്നു.

ഇതിനെല്ലാം അപ്പുറം താരം ഒരു നല്ല നർത്തകിയാണ്. താരത്തിന്റെ നൃത്ത പരിപാടി കാണാനിടയായ ചക്രം എന്ന സിനിമയുടേ കാസ്റ്റിങ്ങ് ടീം മുഖേന സിനിമയുടേ സംവിധായകൻ എ.കെ. ലോഹിതദാസാണ് ആദ്യമായി അഭിനയിക്കാനുള്ള വാഗ്ദാനം താരത്തിന് നൽകിയത്. മനോരമയിലെ ദമ്പതികളുടെ റിയാലിറ്റി ടിവി ഷോ വെറുതെ അല്ല ഭാര്യയുടെ രണ്ടാം സീസണിലാണ് താരം ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്.

മനോരമയിലെ ജനപ്രിയ കോമഡി സിറ്റ്കോമായ മറിമായം എന്ന കഥാപാത്രത്തിലൂടെ ടെലിവിഷനിലെ അഭിനയം ആരംഭിക്കുകയും ചെയ്തു. മായമോഹിനി, കുന്നംകുളത്തങ്ങാടി തുടങ്ങിയ സിറ്റ്കോമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരവും താരത്തിന്റെ ഭർത്താവും സജീവസാന്നിധ്യങ്ങളാണ്. ഇഷ്ട ഫോട്ടോകളും കുടുംബ ഫോട്ടോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്ന കൂട്ടത്തിലാണ്.

കഴിഞ്ഞദിവസം താരം ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫ്ലോറിൽ വച്ച് താരം ജീവിതത്തിൽ ഉണ്ടായ സങ്കീർണ്ണ അവസ്ഥകളെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് ഉള്ള യാത്രയിൽ ഒരു അപകടം സംഭവിച്ചു എന്നും കാര്യമായ പരിക്കുകളോടെ രക്ഷപ്പെട്ടു എങ്കിലും പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടിവന്നു എന്നും താരം ഓർത്തുപറയുന്നുണ്ട്.

പിന്നീട് താരം പറയുന്നത് തന്റെ വിവാഹ ആഭരണങ്ങൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. വിവാഹത്തിനുമുമ്പ് ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു എന്നും അത് വീട്ടാൻ വേണ്ടി വിവാഹ ആഭരണങ്ങൾ മുഴുവൻ തനിക്ക് പണയം വയ്ക്കാൻ കൊടുക്കേണ്ടി വന്നു എന്നും അത് ഇപ്പോഴും എവിടെയാണ് എന്നോ ഞാൻ ചോദിച്ചിട്ടില്ല എന്നും ഇനി ചോദിക്കാൻ തീരുമാനിച്ചിട്ടില്ല എന്ന് വളരെ സങ്കടത്തോടെയാണ് താരം ഷോയിൽ പറയുന്നത്. അത്രത്തോളം സങ്കീർണമായ കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply