You are currently viewing ക്യൂട്ട് അമ്മയും മകളും.. മനം നിറയ്ക്കും ഫോട്ടോസ് ഏറ്റെടുത്ത് മലയാളികൾ!!

ക്യൂട്ട് അമ്മയും മകളും.. മനം നിറയ്ക്കും ഫോട്ടോസ് ഏറ്റെടുത്ത് മലയാളികൾ!!

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിച്ച പ്രശസ്ത താരമാണ് മഞ്ജു പിള്ള. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവാണ് താരത്തിന്. ബിഗ് സ്ക്രീനിനെക്കാൾ കൂടുതലായും താരം ആരാധകരുടെ ഹൃദയം കീഴടക്കിയത് മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ്. വളരെ നാച്ചുറലായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് പ്രത്യേക കഴിവാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

കോമഡി റോളുകളും ക്യാരക്ടർ റോളുകളും വളരെ മികച്ച രീതിയിൽ ക്യാമറക്കു മുന്നിൽ അവതരിപ്പിച്ച ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2001- 2002 എന്നീ വർഷങ്ങളിൽ തുടർച്ചയായി രണ്ടു പ്രാവശ്യം മികച്ച സഹനടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടാനും താരത്തിന് സാധിച്ചു. 2007 ൽ അടൂർ ഗോപാലകൃഷ്ണൻ റെ നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. തന്റെ സിനിമ-സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി ആരാധകർ എന്നും കാത്തിരിപ്പിലാണ്.

ഇപ്പോൾ മഞ്ജുപിള്ള പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. 2 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. പല മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി തന്റെ മകളോടൊപ്പം താരം പങ്കുവെച്ച കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തത്. ക്യൂട്ട് ലുക്കിൽ സുന്ദരികളായാണ് ഇരുവരും കാണപ്പെടുന്നത് . അമ്മയും മകളും ഒരുമിച്ച സന്തോഷ നിമിഷങ്ങൾ ആണ് താരം പങ്കുവച്ചത്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാതാരം എസ് പി പിള്ള യുടെ പേര മകളാണ് മഞ്ജു പിള്ള. 1994 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ടെലിവിഷൻ സീരിയലിലൂടെ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ താരം ടെലിവിഷൻ ആരാധകർക്കിടയിൽ അറിയപ്പെടുന്ന തട്ടിയും മുട്ടിയും എന്ന സൂപ്പർഹിറ്റ് സീരിയൽ പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രത്തിലൂടെയാണ്.

ബിഗ് സ്ക്രീനിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ അടുത്ത ഇന്ദ്രൻസ് ശ്രീനാഥ് ഭാസി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടി അമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കരയിപ്പിക്കാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. ഇതിനുമുമ്പും ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് ടിവി റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ഒരു ചിരി ചിരി ഇരു ചിരി ബംബർ ചിരി എന്ന സൂപ്പർഹിറ്റ് റിയാലിറ്റിഷോ പരമ്പരയിലെ വിധികർത്താവായി ആണ് താരം തിളങ്ങി നടക്കുന്നത്.

Leave a Reply