You are currently viewing മഞ്ജു വാര്യർ എന്റെ ഡ്രീം ഗേൾ… മോഹവുമായി വീണ്ടും ആറാട്ടണ്ണൻ

മഞ്ജു വാര്യർ എന്റെ ഡ്രീം ഗേൾ… മോഹവുമായി വീണ്ടും ആറാട്ടണ്ണൻ

മഞ്ജു വാര്യർ എന്റെ ഡ്രീം ഗേൾ… മോഹവുമായി വീണ്ടും ആറാട്ടണ്ണൻ

സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാകുന്ന വ്യക്തിയാണ് സന്തോഷ്‌ വർക്കി. നിത്യ മേനോനോടുള്ള പ്രണയം പറഞ്ഞും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് സമയം അദ്ദേഹത്തിന്റെ പേരും വാക്കുകളും വൈറലായി. മോഹൻലാലിനെ പോലെ തന്നെ നിത്യ മേനോനെയും തനിക്ക് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നുമാണ് ആദ്യം അദ്ദേഹം മീഡിയയോട് തുറന്നു പറഞ്ഞത്.

ഒരുപാട് സമയം ഈ ചർച്ചകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തുടർന്ന് പിന്നാലെയാണ് നിത്യ മേനോൻ സംഭവങ്ങളുടെ യാഥാർത്ഥ്യ അവസ്ഥകൾ തുറന്നു പറഞ്ഞ് സന്തോഷ് വർക്കിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചത്. ഒരുപാട് വർഷത്തോളമായി അയാളുടെ ശല്യം ഞാൻ സഹിക്കുകയാണ് എന്നും നിത്യ മേനോൻ പറഞ്ഞിരുന്നു. അതിനുശേഷം മഞ്ജു വാര്യർ ഐശ്വര്യ ലക്ഷ്മി വിമല മേനോൻ തുടങ്ങി ഒരുപാട് അഭിനയത്രികളോട് ഇദ്ദേഹം ഇഷ്ടം പറഞ്ഞു.

ഇദ്ദേഹം അവരോട് ഇഷ്ടമാണ് എന്നും അവരെ പോലെ ഒരാളെ കല്യാണം കഴിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അവർക്ക് സമ്മതമാണെങ്കിൽ അവരെ തന്നെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നും തുറന്നു പറഞ്ഞു കൊണ്ടുള്ള വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ വാർത്ത പ്രാധാന്യത്തോടെ പ്രചരിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മഞ്ജുവാര്യരെ കുറിച്ച് താരം ഒരു ലൈവ് വീഡിയോയിൽ സംസാരിച്ചത്.

ഇരുവരും ഒരേ അവസ്ഥയിലാണ് എന്നും അവർ എന്നെ ഒന്നും കല്യാണം കഴിക്കുകയില്ല എന്നാണ് തോന്നുന്നത് എന്നും എന്നാൽ അവരെപ്പോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ലൈവിൽ സന്തോഷ് വർക്കി അന്ന് പറഞ്ഞിരുന്നു. അദ്ദേഹം വീണ്ടും സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യരെ കുറിച്ച് എഴുതിയിരിക്കുകയാണ്.

‘Manju warrier is my dream life partner’ എന്നാണ് സന്തോഷ് വര്‍ക്കി ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്ക‍ഴിഞ്ഞു. ഒരുപാട് പേരാണ് പോസ്റ്റ്‌ കണ്ടത്. ഒരുപാട് പേർ പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Leave a Reply