You are currently viewing ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ല. എന്നാൽ മോൺസ്റ്ററിലെ സീനുകൾ ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല: ലക്ഷ്മി

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ല. എന്നാൽ മോൺസ്റ്ററിലെ സീനുകൾ ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല: ലക്ഷ്മി

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ല. എന്നാൽ മോൺസ്റ്ററിലെ സീനുകൾ ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല: ലക്ഷ്മി

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ് മഞ്ചു ലക്ഷ്മി പ്രസന്ന. താരം തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുകയും അമേരിക്കൻ ടെലിവിഷനിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. നടൻ മോഹൻ ബാബുവിന്റെ മകളായ താരം ഒക്‌ലഹോമ സിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് തിയേറ്ററിൽ ബിരുദം നേടിയിട്ടുണ്ട്. താരം SIIMA അവാർഡ്, രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , രണ്ട് സംസ്ഥാന നന്ദി അവാർഡുകൾ എന്നിവയും നേടിയിട്ടുണ്ട്.

അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ലാസ് വെഗാസിലൂടെയാണ് താരത്തിന്റെ അഭിനയ അരങ്ങേറ്റം സംഭവിച്ചത്. അവിടെ ജെയിംസ് ലെഷൂരിന്റെ പ്രണയിനിയായ സരസ്വതി കുമാർ എന്ന ചെറിയ വേഷമാണ് താരം ചെയ്തത്. താരം പിന്നീട് ഇനിപ്പറയുന്ന പരമ്പരകളിലെ ഓരോ എപ്പിസോഡിലും പ്രത്യക്ഷപ്പെട്ടു: ഡെസ്പറേറ്റ് ഹൗസ്‌വൈവ്‌സ് , ലേറ്റ് നൈറ്റ്‌സ് വിത്ത് മൈ ലവർ , മിസ്റ്ററി ഇആർ . ടൊയോട്ട , AARP , ഷെവർലെ എന്നിവയുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2006-ൽ, ലോസ് ഏഞ്ചൽസിലെ ലാ ഫെമ്മെ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി വിൽഷയർ ഫൈൻ ആർട്സ് തിയേറ്ററിൽ പ്രദർശിപ്പിച്ച പെർഫെക്റ്റ് ലൈവ്സ് എന്ന ഹ്രസ്വ ചിത്രത്തിൽ താരം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. 2016 ൽ താഹെർ അലി ബെയ്ഗ് സംവിധാനം ചെയ്ത റോൾഡ് ഡാലിന്റെ മട്ടിൽഡയുടെ അഡാപ്റ്റേഷനിൽ മിസ് ട്രഞ്ച്ബുൾ ആയി താരം തിയേറ്ററിൽ അരങ്ങേറ്റം കുറിച്ചു.

ഇപ്പോൾ താരം അഭിനയിച്ചു പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. അതിലെ സീനുകളെ കുറിച്ച് താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് വൈറൽ ആകുന്നത്. തീർത്തും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ആ രംഗങ്ങൾക്ക് ലഭിച്ചതെന്നാണ് താരം ആദ്യം തന്നെ പറഞ്ഞത്. നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയുന്നു?, ആ സീനുകൾ കണ്ട് കണ്ണ് പൊത്തി, തന്നോട് ക്രഷ് ആയി എന്നിങ്ങനെ വ്യത്യസ്തമായ കമന്റുകൾ ലഭിച്ചു എന്നും താരം പറഞ്ഞു.

നടിമാരോടോ നടന്മാരോടോ ഒപ്പം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ല എന്നും എന്നാൽ മോൺസ്റ്ററിലെ സീനുകൾ ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല എന്നും താരം പറഞ്ഞിട്ടുണ്ട്. ഈ കഥാപാത്രങ്ങൾ വെറും രണ്ട് കൊലയാളികൾ മാത്രമായിരുന്നെങ്കിലോ അല്ലെങ്കിൽ അതിന് ചാൾസ് ഷോബ്‌രാജിന്റെ ഒരു തരം ഫീൽ ഉണ്ടായിരുന്നെങ്കിലോ ഞാൻ ഈ സിനിമ ചെയ്യില്ലായിരുന്നു എന്നും ഇതിൽ പറഞ്ഞത് ചെറുപ്പത്തിൽ ഉള്ള നിഷ്കളങ്ക സ്നേഹത്തിന്റെ തുടർച്ചയായിരുന്നു എന്നും താരം വ്യക്തമാക്കി.

കഥയുടെ ഉദ്ദേശം നല്ലതായത് കൊണ്ടാണ് സ്വയം വിശ്വസിച്ച് ആ സീനുകൾ ചെയ്യാൻ സാധിച്ചത് എന്നും ആ രംഗങ്ങൾ അനായാസം അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഹണിക്കാണെന്നും ഇതുവരെ സ്ത്രീകൾ തമ്മിലെ പ്രണയവും അടുപ്പവും ഒന്നും കാണിക്കാത്ത മലയാള സിനിമയിൽ മോൺസ്റ്റർ പുതിയൊരു മാതൃക സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നു എന്നും താരം പറയുകയുണ്ടായി. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ അഭിമുഖം വൈറൽ ആയിട്ടുണ്ട്.

Leave a Reply