You are currently viewing ഓപ്പറേഷൻ ജാവയിലെ തേപ്പുകാരിയായി മലയാളി മനസ്സിൽ കയറിയ സുന്ദരിനായികയുടെ പുത്തൻ ഫോട്ടോസ് കാണാം…

ഓപ്പറേഷൻ ജാവയിലെ തേപ്പുകാരിയായി മലയാളി മനസ്സിൽ കയറിയ സുന്ദരിനായികയുടെ പുത്തൻ ഫോട്ടോസ് കാണാം…

പുത്തൻ ഫോട്ടോയിൽ സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ സൂപ്പർ ഹിറ്റ് സിനിമയാണ് ഓപ്പറേഷൻ ജാവ. സൈബർ ക്രൈമിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ എന്ന സിനിമ മലയാളത്തിൽ പുതിയൊരു അനുഭവമാണ് ഉണ്ടാക്കിയെടുത്തത്.

ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ട ഓരോ കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ സിനിമയിൽ തേപ്പുകാരി വേഷത്തിൽ തിളങ്ങിയ താരമാണ് മമിതാ ബൈജു. ഇതിന് മുമ്പ് മറ്റ് പല സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും താരം ആദ്യമായി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് ഓപ്പറേഷൻ ജാവാ എന്ന സിനിമയിലൂടെയാണ്.

പക്ഷേ താരം ആദ്യമായി മുഴുനീള കഥാപാത്രത്തെ തിളങ്ങിയത് ഖോ-ഖോ എന്ന സിനിമയിലാണ്. ഖോ-ഖോ എന്ന കളിയെ അടിസ്ഥാനമാക്കി മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയൻ പ്രധാനവേഷത്തിലെത്തിയ സിനിമയാണ് ഖോ-ഖോ. ഈ സിനിമയിൽ മുഴുനീള കഥാപാത്രത്തിലൂടെ തിളങ്ങി നിൽക്കാൻ മമിത ബൈജു എന്ന കലാകാരിക്ക് സാധിച്ചിരുന്നു.

മമിത സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണ്.

അതുകൊണ്ടുതന്നെ ഈ അടുത്താണ് താരത്തിന്റെ വളർച്ച മലയാള സിനിമാപ്രേമികൾ കണ്ടത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. കിടിലൻ ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനു മുമ്പും പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.

താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് 2018 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ വരത്തൻ എന്ന സിനിമയിലൂടെയാണ്. പിന്നീട് ഖോ-ഖോ ഉൾപ്പടെ ഡാകിനി, കൃഷ്‌ണം എന്നെ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനി താരം പ്രത്യക്ഷപ്പെടാൻ പോകുന്നത് സുജിത്ത് ലാൽ സംവിധാനം ചെയ്ത രണ്ടു എന്ന സിനിമയിലാണ്.

Mamitha
Mamitha
Mamitha
Mamitha
Mamitha
Mamitha
Mamitha

Leave a Reply