You are currently viewing മുംബൈയില്‍ രാത്രി പത്ത് കഴിഞ്ഞും പുറത്തിറങ്ങാം; പയ്യന്നൂരില്‍ സന്ധ്യ കഴിഞ്ഞാല്‍ എവിടേക്കെന്ന് ചോദിക്കും!

മുംബൈയില്‍ രാത്രി പത്ത് കഴിഞ്ഞും പുറത്തിറങ്ങാം; പയ്യന്നൂരില്‍ സന്ധ്യ കഴിഞ്ഞാല്‍ എവിടേക്കെന്ന് ചോദിക്കും!

മുംബൈയില്‍ രാത്രി പത്ത് കഴിഞ്ഞും പുറത്തിറങ്ങാം; പയ്യന്നൂരില്‍ സന്ധ്യ കഴിഞ്ഞാല്‍ എവിടേക്കെന്ന് ചോദിക്കും!

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടി ആണ് മാളവിക മോഹനൻ. 2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാള ഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തു വന്ന പട്ടം പോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികവ് താരം പ്രകടിപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നിലനിർത്താൻ കഴിഞ്ഞു.

നിർണ്ണായകം, ബിയോണ്ട് ദ ക്ലൗഡ്സ്’ എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുത്തതും ഈ ചിത്രങ്ങളിലെ അഭിനയം തന്നെയാണ്. അതുകൊണ്ടുvതന്നെയാണ് താരത്തിന്റെ സിനിമകൾക്ക് നിത്യഹരിതമായ പ്രേക്ഷകരെ നേടാനും സാധിക്കുന്നത്. 2019ൽ ആണ് താരം തമിഴിൽ അഭിനയിക്കുന്നത്. പേട്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് ആരാധകരെ നേടി തുടങ്ങിയത്.

മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് പെട്ടന്ന് നേടാൻ കഴിഞ്ഞു. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധക വൃന്തങ്ങളുണ്ട്. വളരെ ആഴത്തിലും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. മാസ്റ്റർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. ഇപ്പോൾ മാത്യു തോമസിന്റെ കൂടെ നായിക വേഷത്തിൽ ക്രിസ്റ്റി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് താരം തിരിച്ചുവരാൻ ഒരുങ്ങിയിരിക്കുകയാണ്

ഇപ്പോൾ താരം തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും മുംബൈ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വീട്ടില്‍ എപ്പോഴും സിനിമകളുടെ ഡിവിഡികളുണ്ടായിരുന്നു. ആ ഡിവിഡികളാണ് എന്റെ സിനിമാ മോഹങ്ങളുടെ വാതില്‍ തുറന്നത്. ഇടയ്‌ക്കൊക്കെ അച്ഛനൊപ്പം സിനിമകളുടെ സെറ്റിലും പോയിട്ടുണ്ട് എന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത്. മുംബൈയില്‍ ആമിര്‍ ഖാന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്ബോള്‍ അച്ഛനൊപ്പം ഞാനും പോയിരുന്നു എന്നും താരം പറഞ്ഞു.

ഷൂട്ടിംഗിനടയില്‍ അപ്രതീക്ഷിതമായി അദ്ദേഹം എന്നോട് എന്തായി തീരാനാണ് ആഗ്രഹമെന്ന് ചോദിച്ചു. കരിയറിനെപ്പറ്റി ഒരു കണ്‍ഫ്യൂഷനിലാണെന്ന് പറഞ്ഞപ്പോള്‍ നീ ഒരു നടിയായിത്തീരും എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഞാനത്ര വിശ്വസിച്ചില്ല എന്നും എന്തായാലും പ്രവചനം സത്യമായെന്നുമാണ് താരം പറയുന്നത്. മുംബൈ ജീവിതവും നാട്ടിലെ ജീവിതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

അച്ഛന്റെ നാട് പയ്യന്നൂരാണെങ്കിലും താരം പഠിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ്. ആ നഗരമാണ് എന്റെ വ്യക്തിത്വവും കരിയറുമൊക്കെ രൂപപ്പെടുത്തിയത് എന്ന് താരം പറയുന്നുണ്ട്. അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യവും കരുതലുമാണ് എന്നെ ഞാനാക്കിയത് എന്നതും താരം ഓർക്കുന്നു. പയ്യന്നൂരില്‍ വരാനും അവിടെ നില്‍ക്കാനും എനിക്ക് ഇപ്പോഴും ഇഷ്ടമാണ് എന്നും താരം പറഞ്ഞു.

മുംബൈയില്‍ രാത്രി പത്ത് മണിക്കും എനിക്ക് പുറത്തിറങ്ങാനും എന്റെ കാര്യങ്ങള്‍ ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട് എന്നും എന്നാൽ പയ്യന്നൂരിലെ വീട്ടില്‍ നിന്ന് സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഈ നേരത്ത് നീ എവിടെ പോകുന്നുവെന്നാണ് അമ്മൂമ്മ ചോദിക്കാറുള്ളത് എന്നും സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പെണ്‍കുട്ടികള്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് അവരൊക്കെ ഇപ്പോഴും വിശ്വസിക്കുന്നത് എന്നുമാണ് താരം പറയുന്നത്.

Leave a Reply