വസ്ത്രത്തിന്റെ പേരില്‍ ബന്ധുക്കളുടെ അര്‍ത്ഥം വെച്ച സംസാരങ്ങള്‍; ബുര്‍ഖ ധരിക്കേണ്ടവര്‍ക്ക് അത് ധരിക്കാം; മാളവിക…
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടി ആണ് മാളവിക മോഹനൻ. 2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. തുടക്കം മുതൽ മികവ് താരം പ്രകടിപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നിലനിർത്താൻ കഴിഞ്ഞു. മലയാള ഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തു വന്ന പട്ടം പോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് അഭിനയ പ്രാധാന്യമുള്ളതും നല്ല കഥകൾ ഉള്ളതുമായ ഒരുപാട് സിനിമകളിലാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ സപ്പോർട്ടിലും പിന്തുണയിലും താരം ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. താരം സജീവമായി ഇടങ്ങളെ തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഷെയർ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്.

ഇപ്പോൾ താരം തന്റെ കുടുംബങ്ങളിൽ നിന്നും മറ്റും നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ധരിക്കുന്ന വസ്ത്രം വെച്ച് എന്നെ ആളുകള്‍ ജഡ്‍ജ് ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നെ അധികം അത് ബാധിക്കാറില്ല എന്നും പക്ഷെ ബന്ധുക്കളൊക്കെ പറയുമ്ബോള്‍ മോശമായി തോന്നാറില്ല, പക്ഷെ അവര്‍ അര്‍ത്ഥം വെച്ചതാണെന്ന് നമുക്ക് മനസ്സിലാവും എന്നുമാണ് താരം പറഞ്ഞത്.

ഒരു സിറ്റിയില്‍ ജീവിക്കുന്ന ആളുടെ ഗ്ലാമറിനെക്കുറിച്ചുള്ള ഐഡിയ കുറച്ച് കൂടി വ്യത്യസ്തമായിരിക്കും എന്നും പിന്നെ ഞാന്‍ പൊതുവെ പ്രോഗ്രസീവ് തിങ്കറാണ്. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത് എന്നും ഒരു പെണ്‍കുട്ടിക്ക് അവരുടെ മതവിശ്വാസ പ്രകാരം ബുര്‍ഖ ധരിക്കണമെങ്കില്‍ 100 ശതമാനവും അവളത് ധരിക്കണം. ഒരു പെണ്‍കുട്ടിക്ക് സ്വിം സ്യൂട്ട് ആണ് ധരിക്കേണ്ടതെങ്കില്‍ അവര്‍ സ്വിം സ്യൂട്ട് ധരിക്കണം എന്നാണ് എന്റെ അഭിപ്രായം എന്നും താരം പറഞ്ഞു.

ഇഷ്ടപ്പെട്ട വേഷം ധരിച്ച് ഒരു സോഷ്യൽ മീഡിയയിടങ്ങളിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കമന്റ് ചെയ്യുന്നവരെ കുറിച്ചും താരം അഭിപ്രായം പറയുന്നുണ്ട്. കമന്റ് ചെയ്യാന്‍ അവർ ആരാണ് എന്നും മറ്റൊരാളുടെ മേല്‍ ചട്ടങ്ങള്‍ വെക്കുന്നവരെ എനിക്ക് ബോറന്‍മാരായാണ് തോന്നാറ് എന്നും താരം പറഞ്ഞു. വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിപ്രായങ്ങൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത് കാരണം അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്.