
മലയാള സിനിമയിൽ അരങ്ങേറുകയും മറ്റു അന്യ ഭാഷകളിൽ തിളങ്ങുകയും ചെയ്ത ഒരുപാട് അഭിനേതാക്കളുണ്ട്. തിരിച്ചും ഒരുപാട് പേർ മലയാളത്തിൽ വന്ന് പച്ച പിടിച്ചിട്ടുണ്ട്. മലയാളത്തിൽ അഭിനയം തുടങ്ങുകയും തമിഴ് കന്നഡ ഹിന്ദി സിനിമകളിൽ തിളങ്ങാൻ കഴിയുകയും ചെയ്ത അഭിനേത്രിയാണ് മാളവിക മോഹനൻ.

ചുരുങ്ങിയ സിനിമകൾ കൊണ്ട് സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം മാറിയിരിക്കുകയാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാറിലും താരത്തിന്റെ പേരുണ്ട്. മുൻ നിരയിൽ തന്നെ താരത്തെ എത്തിച്ചത് ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഇളയ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് സിനിമയിലാണ് താരം ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാസ്റ്ററിൽ താരം അവതരിപ്പിച്ചത് ശ്രദ്ധേയമായ വേഷമായിരുന്നു എന്നും മികച്ച രൂപത്തിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത് എന്നും എടുത്തു പറയേണ്ടത് തന്നെയാണ്.

മലയാളത്തിൽ താരം അരങ്ങേരിയത് തന്നെ വലിയ ഒരു മികച്ച ടീമിന്റെ കൂടെയാണ്. പട്ടം പോലെ എന്ന ദുൽകർ സൽമാൻ നായകനായ സിനിമയിലാണ് താരം ആദ്യമായി ക്യാമെറക്ക് മുന്നിൽ എത്തുന്നത്. മികച്ച അഭിനയം തുടക്കം മുതൽ പ്രകടിപ്പിക്കുകയും ദൃഢമായ ആരാധക പിന്തുണയും പ്രീതിയും ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം എന്നും സജീവമാണ് താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകർ വളരെ പെട്ടന്ന് താരത്തിന്റെ പോസ്റ്റ് എടുക്കാറുണ്ട്. താരം അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മ്യൂസിക് ബാഗ്രൗണ്ട് കൂടിയാണ് താരം വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ താരം മാസ്ക് എങ്ങനെ ധരിക്കണം എന്നാണ് പറയുന്നത്. ചെവിയിൽ തൂക്കി ഇടരുത്, മൂക്കിന്റെ താഴെയായി വെക്കരുത് എന്നും, പകരം മാസ്ക് എങ്ങനെയാണ് കറക്റ്റ് വെക്കണം എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

താരം ഷോർട്ട് ഡ്രസ്സ് ധരിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ വീഡിയോക്ക് താഴെ കമന്റുകളുടെ പൊങ്കാലയാണ്. ഡ്രസ്സ് കൂടി ഒന്ന് ശ്രദ്ധിക്കാമായിരുന്നു എന്നാണ് കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്തായാലും വീഡിയോ വൈറലായി.


















