സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. 2011 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത് സപ്പോർട്ടിങ് റോളിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഒരുപാട് ഹിറ്റ് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. ഏത് തരത്തിലുള്ള വേഷങ്ങളിലും വളരെ മികച്ച അഭിപ്രായം ആണ് താരത്തിന് ലഭിക്കാറുള്ളത്.

മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ സിനിമയും ചെയ്യുന്നത്.

ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ഇതിനോടകം നേടാനായിട്ടുണ്ട്. നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. അതോടൊപ്പം തന്നെ താരം മോഡലിംഗ് രംഗത്തും സജീവ സന്നിദ്യമാണ്. ഒരുപാട് മികച്ച ഫോട്ടോ ഷൂട്ട്ടുകളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏതു തരത്തിലുള്ള ഫോട്ടോകളിലും വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പ്രസ്താവനയാണ് വൈറലാകുന്നത്. ഗായത്രി സുരേഷിന്റെ ട്രോളുകൾ നിർത്തണമെന്നും അക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്നുള്ള ആവശ്യത്തെ അനുകൂലിച്ചു കൊണ്ടുള്ള നിലപാടാണ് താരം വ്യക്തമാക്കിയിട്ടുള്ളത്.

അഴിച്ചു വിട്ട പോലെ ഒരു അവസ്ഥയാണ് ഉള്ളത് എന്നും ഇതിന് ഒരു നിയമം വന്നാൽ ഒരു അറുതി ലഭിക്കുമെന്നും പറയുന്ന വാക്കുകൾക്ക് പരിധിയില്ലാതെ ആകുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും താരം ആവശ്യപ്പെടുന്നു. ഒരു പണിയുമില്ലാതെ ഇരിക്കുന്നവരാണ് ഇത്തരം റോളുകൾക്ക് പിന്നിൽ എന്നാണ് ഞാൻ കരുതുന്നത് എന്നും താരം പറയുന്നുണ്ട്. എന്തായാലും വ്യക്തി സ്വാതന്ത്ര്യത്തെ പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് ഈ പ്രസ്താവന വളരെ പെട്ടെന്നാണ് ചർച്ചയായത്.
