‘മരണക്കിടക്കയിലും മേക്കപ്പ്’… മാളവികയുടെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര
അഭിനയ മേഖലയിൽ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുത്ത താരങ്ങളാണ് മാളവിക മോഹനനും നയൻതാരയും. ലേഡീസ് സൂപ്പർസ്റ്റാർ എന്ന പദവിയിലാണ് ഒരുപാട് വർഷങ്ങൾക്കിപ്പുറവും നയൻതാര അറിയപ്പെടുന്നത്. അതിനോട് തക്ക മികച്ച രൂപത്തിലുള്ള അഭിനയ പ്രകടനങ്ങളാണ് താരം ഓരോ സിനിമകളിലും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മാളവിക മോഹനനെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടി ആണ് മാളവിക മോഹനൻ. 2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാള ഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തു വന്ന പട്ടം പോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികവ് താരം പ്രകടിപ്പിക്കുകയും ചെയ്തു. താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനമുണ്ട്.

ഇപ്പോൾ ഇരുവരും തമ്മിലുള്ള വിവാദപരമായ സംസാരമാണ് വൈറൽ ആകുന്നത്. ഇരുവരും അവരവരുടെ അഭിമുഖങ്ങളിൽ വെച്ചുള്ള സംസാരമാണ് സംഭവത്തിന് ആധാരം. ഒരു ആശുപത്രി രംഗത്തില്‍ സൂപ്പര്‍താര നായികയെ ഞാന്‍ കണ്ടു. മേക്കപ്പും തലമുടിയുമൊക്കെ ഒരു കുഴപ്പവും പറ്റാതെ ഉണ്ടായിരുന്നു. അവര്‍ മരിക്കുകയാണ്, അതേസമയം മുഴുവന്‍ മേക്കപ്പിലുമാണ് എന്ന ഒരു വിമർശന സ്വരമാണ് മാളവികയിൽ നിന്ന് ഉണ്ടായത്.

ഐ ലൈനര്‍ ഒക്കെ ഇട്ടിരുന്നു എന്നും ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നില്ല എന്നും ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാകുമെന്ന് ഞാന്‍ ചിന്തിച്ചു എന്നുമാണ് താരം പറഞ്ഞത്. ഒരു വാണിജ്യ സിനിമയില്‍ നിങ്ങള്‍ കാണാന്‍ ഭംഗിയോടെ ഇരിക്കണം. പക്ഷേ യാഥാര്‍ഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നില്‍ക്കണ്ടേ അത് എന്നും മാളവിക ചോദിച്ചു.

നയൻതാര ഈ അടുത്ത് ഇതിനൊരു മറുപടിയുമായി തന്റെ അഭിമുഖത്തിൽ രംഗത്തെത്തുകയും ചെയ്തിരുന്നു. മറ്റൊരു നായികാ താരത്തിന്റെ അഭിമുഖം ഞാന്‍ കണ്ടു എന്നും അതില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടില്ല, പക്ഷേ ഉദ്ദേശിച്ചിരിക്കുന്നത് എന്നെയാണ് എന്നുമാണ് നയൻതാര പറഞ്ഞു തുടങ്ങുന്നത്. അഭിനയിച്ച ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ധരിച്ച മേക്കപ്പിനെക്കുറിച്ചായിരുന്നു വിമര്‍ശനം എന്ന് പറഞ്ഞു താരം അതിനെ വിശദീകരിക്കാൻ തുടങ്ങുകയായിരുന്നു.

അത്തരമൊരു രംഗത്തില്‍ ഒരാള്‍ ഇത്രയും ഭംഗിയായി പ്രത്യക്ഷപ്പെടണമോ എന്നാണ് അവര്‍ ചോദിച്ചത്. ആശുപത്രി രംഗത്തില്‍ വലിയ സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാന്‍ പറയില്ല എന്നാണ് താരം പറഞ്ഞത്. അതേസമയം അതിന്റെയര്‍ഥം നിങ്ങള്‍ മോശമായി വരണമെന്ന് അല്ലല്ലോ എന്നും ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നും താരം പറഞ്ഞു.

ഒരു റിയലിസ്റ്റിക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അത്തരം ഗെറ്റപ്പ് ആണ് നിങ്ങള്‍ക്ക് ഉണ്ടാവുക. നടി പറഞ്ഞ ഉദാഹരണം ഒരു വാണിജ്യ സിനിമയിലേത് ആണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു താല്‍പര്യം എന്നും നയന്‍താര വ്യക്തമാക്കി. വളരെ മാന്യമായ രൂപത്തിൽ വിമർശനത്തിന് താരം മറുപടി പറയുകയായിരുന്നു ചെയ്തത്.