You are currently viewing രണ്ട് സുന്ദരികൾ ഒരുമിച്ചെത്തിയപ്പോൾ… യോഗ ഡ്രസ്സിൽ ആരാധകർ പകർത്തിയ താരങ്ങളുടെ ഫോട്ടോകൾ കാണാം…

രണ്ട് സുന്ദരികൾ ഒരുമിച്ചെത്തിയപ്പോൾ… യോഗ ഡ്രസ്സിൽ ആരാധകർ പകർത്തിയ താരങ്ങളുടെ ഫോട്ടോകൾ കാണാം…

പ്രായം വെറും അക്കങ്ങൾ മാത്രം… യോഗ ഡ്രസ്സിൽ ആരാധകർ പകർത്തിയ താരങ്ങളുടെ ഫോട്ടോകൾ കാണാം

യോഗ ഇപ്പോൾ പല അഭിനേതാക്കളുടെയും ജീവിതചര്യയാണ്. അതുകൊണ്ടുതന്നെ ജിമ്മിലേക്ക് പോകുന്നതും വരുന്നതുമായ വഴികളിൽ ആരാധകർ കാത്തു നിൽക്കുകയും സ്നേഹ പ്രകടനങ്ങൾക്ക് പാത്രമാവുകയും ചെയ്യപ്പെടുന്നത് എപ്പോഴും സോഷ്യൽ മീഡിയ അടങ്ങുകളിൽ വാർത്തയാകാറുണ്ട്. പലരുടെയും ആരാധകർ പകർത്തിയ ഫോട്ടോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായിട്ടുണ്ട്. അതുപോലെ ഇപ്പോൾ മലൈക അറോറയും ആകാൻഷ രഞ്ജൻ കപൂറും ആരാധകരുടെ ക്യാമറ കണ്ണുകളിൽ പതിഞ്ഞിരിക്കുകയാണ്. പ്രായം വെറും അക്കങ്ങൾ ആണെന്ന് പറയിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യമാണ് ഇരുവരും പ്രകടിപ്പിക്കുന്നത്.

നടി, മോഡൽ, ഡാൻസർ, വീഡിയോ ജോക്കി, ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. ആദ്യം എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയി താരത്തെ തിരഞ്ഞെടുത്തു. അതിനു ശേഷം പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പമാണ് ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചത്. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

1997 മുതൽ ആണ് താരം സിനിമ മേഖലയിൽ സജീവമാക്കുന്നത്. 1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ആരാധകർക്കിടയിൽ തരംഗമാകുന്നത്. പിന്നീട് ഒരുപാട് കഥാപാത്രങ്ങളിലൂടെയും ഗാന രംഗങ്ങളിലും കൂടെയും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി.

പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ആകാൻഷ രഞ്ജൻ കപൂർ. ഗിൽറ്റി എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് താരത്തിന് ഫിലിംഫെയർ OTT അവാർഡ് നോമിനേഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്‌സിന്റെ സീരീസായ റേ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ വെബ് അരങ്ങേറ്റം നടത്തിയത്. 2019-ൽ ടിഎൽസിയുടെ ഡീകോഡഡ് എന്ന ടെലിവിഷൻ ഫാഷൻ പരമ്പരയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്

താരം തേരേ ദോ നൈന എന്ന സംഗീത വീഡിയോയിൽ അപർശക്തി ഖുറാനയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു. ആഷിം ഗുലാത്തിക്കൊപ്പം “ഹം ഹി ഹം ദ” എന്ന സംഗീത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതും അഭിപ്രായങ്ങളാണ് താരത്തിന് നേടിക്കൊടുത്തത്. രാജ്കുമാർ റാവു , രാധിക ആപ്‌തേ , ഹുമ ഖുറേഷി എന്നിവർക്കൊപ്പമാണ് മോണിക്ക, ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലാണ് ഇനി താരം പ്രത്യക്ഷപ്പെടാനിരിക്കുന്നത്.

Leave a Reply