You are currently viewing “മകൾ എന്നെകൊണ്ട് ഓരോ വേഷം കെട്ടിക്കും… എന്നിട്ട് നാട്ടുകാരുടെ ചീത്ത മൊത്തം ഞാൻ കേൾക്കും” നിത്യ ദാസ്

“മകൾ എന്നെകൊണ്ട് ഓരോ വേഷം കെട്ടിക്കും… എന്നിട്ട് നാട്ടുകാരുടെ ചീത്ത മൊത്തം ഞാൻ കേൾക്കും” നിത്യ ദാസ്

“മകൾ എന്നെകൊണ്ട് ഓരോ വേഷം കെട്ടിക്കും… എന്നിട്ട് നാട്ടുകാരുടെ ചീത്ത മൊത്തം ഞാൻ കേൾക്കും” നിത്യ ദാസ്

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിത്യദാസ്. 2001 ൾ പുറത്തിറങ്ങിയ ദിലീപ് ഹരിശ്രീ അശോകൻ പ്രധാന കഥാപാത്രത്തിൽ എത്തിയ ഫുൾടൈം കോമഡി സിനിമയായ ഈ പറക്കും തളിക എന്ന സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. മലയാള സിനിമയിൽ സജീവമായിരുന്ന സമയത്ത് മലയാളം തമിഴ് സിനിമ ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഒരുപാട് വിജയകരമായ സിനിമകൾ ആണ് താരത്തിന്റെ അഭിനയ മികവിൽ മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ചത്. കൺമഷി, ബാലേട്ടൻ , ചൂണ്ട , ഹൃദയത്തിൽ സൂക്ഷിക്കാൻ , നഗരം , സൂര്യ കിരീടം , നരിമാൻ എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാനും കഴിഞ്ഞു. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച പ്രകടനം താരം കാഴ്ച വച്ചിട്ടുണ്ട്.

ഏതു തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ തെളിയിച്ചു. ഈയടുത്ത് താരം ഒരുപാട് ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി. വിവാഹത്തിനു ശേഷം താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അരവിന്ദ് സിംഗ് ജംവാളിനെ താരം വിവാഹം കഴിച്ചത് 2007ലാണ്. താരത്തിന് രണ്ട് മക്കളാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സജീവമായ കാലത്ത് അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നിലനിർത്താനും താരത്തിന് കഴിഞ്ഞതു കൊണ്ടു 15 വർഷത്തെ ഇടവേളക്ക് ശേഷം താരം പള്ളി മണി എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോൾ താരത്തിന്റെ ഒരുപാട് അഭിമുഖങ്ങളും മറ്റു പോസ്റ്റുകളും വൈറലാവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു അഭിമുഖമാണ് വൈറലാകുന്നത്.. അമ്മയും മകളുമാണെന്ന് അറിയുന്നവർക്ക് മാത്രം മനസ്സിലാകുന്ന രൂപത്തിൽ മകൾക്കൊപ്പം ഉള്ള ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകാറുണ്ട്. അതിനെ ക്കുറിച്ച് ചോദിക്കുമ്പോൾ ആരാണ് ഫാഷനബിൾ എന്ന ചോദ്യത്തിന് മകളാണ് ഫാഷൻ എന്നും എനിക്ക് ഫാഷൻ സെൻസില്ല എന്നാണ് അവൾ പറയാറുള്ളത് എന്നും താരം പറയുന്നുണ്ട്.

അവൾ പറയുന്നതിനനുസരിച്ച് ഞാൻ ഓരോ വേഷങ്ങൾ ധരിക്കും എന്നും താരം വളരെ രസകരമായി പറയുന്നു. മകൾ എന്നെകൊണ്ട് ഓരോ വേഷം കെട്ടിക്കും… എന്നിട്ട് നാട്ടുകാരുടെ ചീത്ത മൊത്തം ഞാൻ കേൾക്കും എന്നാണ് താരത്തിന്റെ വാക്കുകൾ. അത്തരം സംസാരങ്ങളോ അധിക്ഷേപങ്ങൾക്കോ പ്രശ്നമില്ല എന്നും അതൊന്നും തലക്കെടുക്കാറില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്

Leave a Reply