You are currently viewing വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ..!! നമ്മൾ ചെയ്‌താൽ അയ്യേ… മാറേണ്ട ചിന്താഗതി.. : മൈഥിലി…

വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ..!! നമ്മൾ ചെയ്‌താൽ അയ്യേ… മാറേണ്ട ചിന്താഗതി.. : മൈഥിലി…

മലയാളം സിനിമകളിൽ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന നടിയാണ് മൈഥിലി. അഭിനയ പ്രധാന്യമുള്ള കഥാപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രേക്ഷക അഭിപ്രായം നേടാൻ കഴിഞ്ഞിട്ടുണ്ട്. അഭിനേത്രി എന്നതിനപ്പുറം ഗാനാലാപന രംഗത്തും താരം മികച്ച അഭിപ്രായങ്ങൾ നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുക്കുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അതിനപ്പുറം തന്റെതായ അഭിപ്രായ പ്രകടനങ്ങളിലും താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ ഒരു ഇന്റർവ്യൂ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സമൂഹത്തിലുള്ള ചില മാറേണ്ടത് എന്ന് തോന്നിയ ചിന്താഗതികളെ കുറിച്ചാണ് താരം പറയുന്നത്.

ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്തതിനെ കുറിച്ച് അവതാരകൻ താരത്തോട് ചോദിക്കുന്നുണ്ട്. ബോളിവുഡിലെയൊ മറ്റേതെങ്കിലും സിനിമാ ഇൻഡസ്ട്രിയിലെ ആൾക്കാരോ, വിദ്യാ ബാലനോ ഗ്ലാമർ ഹോട്ട് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ വൗ , ഹോട്ട്, സൂപ്പർ, സെക് സി എന്നൊക്കെ അഭിപ്രായപ്പെടും എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. എന്നാൽ അതെ കാര്യം മലയാളികൾ ചെയ്താൽ എന്തോ തെറ്റ് ചെയ്ത പോലെയാണ് നമ്മെ ട്രീറ്റ്‌ ചെയ്യുന്നത് എന്നും ആണ് താരം പറയുന്നത്.

ഇക്കാര്യത്തിൽ മലയാളികൾക്ക് ഇന്നും നേരം വെളുത്തിട്ടില്ല എന്ന അഭിപ്രായം ആണ് തരം മുന്നോട്ട് വെക്കുന്നത്. നമ്മളിൽ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്നവർ പോക്ക് കേസാണ് എന്നാണ് ചിന്തിക്കുന്നത് എന്നും താരം പറയുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ ഒരുപാട് മാറി ചിന്തിക്കേണ്ടതുണ്ട് എന്നും താരം വീഡിയോയിൽ ചേർത്ത് പറയുന്നുണ്ട്. താരം അഭിനയ മേഖലയിൽ കടന്നു വന്നതിന് ശേഷം ഇതുവരെയും പ്രേക്ഷക പ്രീതി നിലനിർത്തുന്നത് കൊണ്ട് വാക്കുകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

2009-ൽ മമ്മൂട്ടി നായകനായ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന മലയാള സിനിമയിലൂടെയാണ് താരം സിനിമ അഭിനയം ആരംഭിക്കുന്നത്. 2009 മുതൽ താരം സജീവമായി സിനിമയിൽ പ്രവർത്തിച്ചു വരികയാണ്. അതിനപ്പുറം പരിശീലനം നേടിയ ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ് താരം. മലയാളം ത്രില്ലറായ ലോഹം എന്ന ചിത്രത്തിലൂടെയാണ് താരം പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Leave a Reply