You are currently viewing ഗോവയിൽ പോയാൽ കിട്ടുന്ന ഫീൽ അതൊന്ന് വേറെതന്നെയാ.. വീണ്ടും ഗോവയിൽ ചുറ്റിക്കറങ്ങി മാധുരി ബ്രിഗാൻസ..

ഗോവയിൽ പോയാൽ കിട്ടുന്ന ഫീൽ അതൊന്ന് വേറെതന്നെയാ.. വീണ്ടും ഗോവയിൽ ചുറ്റിക്കറങ്ങി മാധുരി ബ്രിഗാൻസ..

സൂപ്പർ ലുക്കിൽ ജോസഫ് നായിക… ഫോട്ടോകൾ കിടു

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രിഗാൻസ. മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന് സിനിമയിൽ നായികയുടെ കൂടെ പ്രധാന വേഷം അഭിനയിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരത്തിന് നില നിർത്താൻ സാധിച്ചു.

2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ജോജു ജോർജ് നായകനായി പുറത്തിറങ്ങിയ ജോസഫ് എന്ന സിനിമയിൽ താരത്തിന്റെ കരിയറിലെ വഴിതിരിവാണ്. ചിത്രത്തിൽ വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ളത് എങ്കിലും ജോസഫ് നായിക എന്ന പേരിൽ താരം അറിയപ്പെടാൻ മാത്രം പ്രാധാന്യമുള്ള വേഷമായിരുന്നു അത്.

മലയാളത്തിലും ഇതര ഭാഷകളിലും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നു. കന്നഡ സിനിമ ഭാഷയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതര ഭാഷകളിൽ അഭിനയിക്കുന്നത്. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം അറിയപ്പെട്ടു. വളരെ ആഴത്തിലാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. മികച്ച രൂപത്തിലാണ് താരം ഓരോ സിനിമകളും ചെയ്തത്.

വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരമാണ് മാധുരി. മികവുള്ള അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട വിഡിയോകളും ഫോട്ടോകളും ആരാധകർക്കു വേണ്ടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ച പുതിയ ഫോട്ടോട്ടോകളാണ് വൈറലാകുന്നത്. സ്റ്റൈലിഷ് ഡ്രസ്സിൽ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Leave a Reply